Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ നിന്ന് സര്‍വ്വീസ് തുടങ്ങാന്‍ തയ്യാറെന്ന് ഒമാന്‍ എയര്‍


കൂടുതൽ അന്താരാഷ്ട്ര സ‍ർവ്വീസുകൾ കൂടി ആരംഭിച്ചാൽ മാത്രമേ വിമാനത്താവളത്തിന് രാജ്യന്തര തലത്തിലേക്ക് ഉയരാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ പുതിയ വിമാനത്താവളം എന്ന നിലയിൽ കണ്ണൂരിൽ നിന്നും സ‍ർവ്വീസ് ആരംഭിക്കാൻ താൽപര്യമുണ്ടെന്നും ഒമാൻ ഏയർ സിഇഒ അബ്ദുൾ അസീസ് അൽ റസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Oman Air is ready to start service from Kannur airport
Author
Kannur, First Published Dec 28, 2018, 7:14 AM IST


കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സർവീസ് തുടങ്ങാൻ തയ്യാറെന്ന് ഒമാൻ ഏയർ. വിമാനത്താവളം അധികൃതരുമായി ചർച്ച പൂർത്തിയായെന്നും സർക്കാരിന്റെ അനുമതി കാക്കുകയാണെന്നും ഒമാൻ ഏയർ സിഇഒ അബ്ദുൾ അസീസ് അൽ റസി ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ഒരുപാട് സാധ്യതകൾ ഉള്ള വിമാനത്താവളമാണ്, ആദ്യ ഘട്ടപഠനം പൂർത്തിയാക്കി, സർക്കാർ അനുമതിക്കായി കാത്തിരിക്കുകയാണെന്നും ഒമാൻ ഏയർ ഇന്ത്യാ വൈസ് പ്രസിഡന്‍റ് സുനിൽ വി എ പറഞ്ഞു. നിലവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും ഷാർജയിലേക്കും ദോഹയിലേക്കുമാണ് അന്താരാഷ്ട്ര സർവ്വീസുകളുള്ളത്.

കൂടുതൽ അന്താരാഷ്ട്ര സ‍ർവ്വീസുകൾ കൂടി ആരംഭിച്ചാൽ മാത്രമേ വിമാനത്താവളത്തിന് രാജ്യന്തര തലത്തിലേക്ക് ഉയരാൻ സാധിക്കുകയുള്ളൂ. കേരളത്തിലെ പുതിയ വിമാനത്താവളം എന്ന നിലയിൽ കണ്ണൂരിൽ നിന്നും സ‍ർവ്വീസ് ആരംഭിക്കാൻ താൽപര്യമുണ്ടെന്നും ഒമാൻ ഏയർ സിഇഒ അബ്ദുൾ അസീസ് അൽ റസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദേശ വിമാനകമ്പനി എന്ന നിലയിൽ അനുമതിക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് ഒമാൻ ഏയറിന് സർവ്വീസുകൾ ഉണ്ട്. കണ്ണൂരിൽ നിന്ന് കൂടി സർവ്വീസുകൾ ആരംഭിച്ചാൽ ഉത്തരകേരളത്തിലെ പ്രവാസികൾക്ക് ഗുണകരമാകും. വിമാനത്താവളത്തിന്റെ അടിസ്ഥാനസൗകര്യങ്ങളിൽ സംത്യപ്തരാണെന്നും ഒമാൻ ഏയർ അധികൃതർ പറഞ്ഞു. 1993 തിരുവന്തപുരത്ത് നിന്നാണ് ഒമാൻ ഏയർ സർവ്വീസ് ആരംഭിച്ചത്. നിലവിൽ 11 സ്ഥലങ്ങളിൽ നിന്നും രാജ്യത്ത് ഒമാൻ ഏയർ സർവ്വീസ് നടത്തുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios