Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിലെ ഓൺലൈൻ തട്ടിപ്പ്; മുഖ്യപ്രതി ദില്ലിയില്‍ പിടിയില്‍

Online fraud arrest
Author
First Published Feb 25, 2018, 4:57 PM IST

പത്തനംതിട്ടയിലെ ഓൺലൈൻ തട്ടിപ്പ് മുഖ്യപ്രതി ഹിമാചല്‍ പ്രദേശ് സ്വദേശി രാജൻ കുമാർ സിങ്ങിനെ ദില്ലിയില്‍ നിന്ന്   പിടികൂടി . ഇയാള്‍ ശമ്പളവും അനുകൂല്യങ്ങളും നല്‍കി വിവിധ സംസ്ഥാനങ്ങളിൽ സ്ത്രീകളടക്കമുള്ളവരെ തട്ടിപ്പിനായി  നിയോഗിച്ചിരുന്നുവെന്നും  പൊലീസ് കണ്ടത്തി.

ഇത്തരത്തില്‍  എ റ്റി എം കാർഡിന്‍റെ രഹസ്യവിവരങ്ങള്‍ മനസ്സിലാക്കും  .വീണ്ടും  ഫോണ്‍  വിളിച്ച് ഒൺ ടൈം പാസ്സവേർഡ് ചോദിക്കും . ഒാണ്‍ലൈനിലൂടെ പണം ഇടപാട് നടത്തുന്നരെ തട്ടിപ്പിന് ഇരയാക്കും. തട്ടിപ്പിനായി സംസ്ഥാന രണ്ടു ബാങ്കുകളിൽ പ്രതികള്‍ അക്കൗണ്ടും എടുത്തു. തട്ടിപ്പ് സംഘത്തിന് ദില്ലിയിൽ ഒാഫിസും ഉണ്ട് .

കഴിഞ്ഞ മൂന്ന്മാസത്തിനിടക്ക് രാജൻസിങ്ങിന്‍റെ അക്കൗണ്ടില്‍ എത്തിയത് ഏട്ടരലക്ഷം രൂപയാണ്. ഇയാളുടെ കൈയ്യില്‍ നിന്നും  വ്യാജ എറ്റി എം കാർഡുകള്‍ തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും കണ്ടെടുത്തിടുണ്ട് . നേരത്തെ മറ്റൊരു ഹിമാചൽ സ്വദേശി പൊലീസ് പിടിയിലായിരുന്നു.
 

Follow Us:
Download App:
  • android
  • ios