Asianet News MalayalamAsianet News Malayalam

സർക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകണമെന്ന് പി.എസ്.ശ്രീധരൻപിള്ള

സർക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ്  പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. 
അടിച്ചമർത്താൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് വിധിയെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

p s sreedharanpilla reaction in sc decision on women entry in sabarimala
Author
Thiruvananthapuram, First Published Nov 13, 2018, 4:16 PM IST

തിരുവനന്തപുരം: സർക്കാരിന് ഇനിയെങ്കിലും വെളിപാടുണ്ടാകണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ്  പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. അടിച്ചമർത്താൻ ശ്രമിച്ചവർക്കുള്ള മറുപടിയാണ് വിധിയെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു. ശബരിമല കലാപ ഭൂമിയാക്കിയ മുഖ്യമന്ത്രിയും സി പി എം നേതാക്കളും മാപ്പ് പറയണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. വിധി വിശ്വാസികളുടെ വിജയമാണെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.

സമരത്തിന്‍റെ ഭാവിയെക്കുറിച്ച് എന്‍ഡിഎ ആലോചിച്ച് തീരുമാനിക്കും. ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ജനഹിതം എന്താണെന്ന് സുപ്രീം കോടതിയെ അറിയിച്ചില്ല.  ഇരുകൂട്ടരും വലിയ ചതിയാണ് വിശ്വാസികളോട് ചെയ്തതെന്നും ശ്രീധരൻപിള്ള പറഞ്ഞു.  ബിജെപി സുപ്രീം കോടതിയുടെ അധീശത്വത്തെ ചോദ്യം ചെയ്യില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios