Asianet News MalayalamAsianet News Malayalam

പഞ്ചാബ് പഞ്ചായത്ത് ഇലക്ഷനിൽ കോൺ​ഗ്രസിന് വിജയം; അട്ടിമറി നടന്നെന്ന് ശിരോമണി അകാലിദൾ

13276 പഞ്ചായത്തുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം സീറ്റുകളിലും ജയിച്ചത് കോൺ​ഗ്രസാണെന്നാണ് റിപ്പോർ‌ട്ട്. ബതിന്ദ 86 ശതമാനം, മൊഹാലിയിൽ 84 ശതമാനം, മോ​ഗ 78 ശതമാനം, മുക്ത്സർ 77 ശതമാനം എന്നിങ്ങനെയാണ് പോളിം​ഗ്. 

panchayath election at punjab congress win
Author
Punjab, First Published Jan 1, 2019, 2:10 PM IST

പഞ്ചാബ്: പഞ്ചാബിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയം തൂത്തുവാരി കോൺ​ഗ്രസ്. എന്നാൽ വോട്ടെണ്ണലിൽ അട്ടിമറി നടന്നിട്ടുണ്ടെന്ന് രൂക്ഷ വിമർശനവുമായി ശിരോമണി അകാലിദൾ‌ രം​ഗത്തെത്തിയിരിക്കുകയാണ്. പ്രധാന പ്രതിപക്ഷ കക്ഷിയായ ആം ആദ്മി പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. 13276 പഞ്ചായത്തുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ബഹുഭൂരിപക്ഷം സീറ്റുകളിലും ജയിച്ചത് കോൺ​ഗ്രസാണെന്നാണ് റിപ്പോർ‌ട്ട്. ബതിന്ദ 86 ശതമാനം, മൊഹാലിയിൽ 84 ശതമാനം, മോ​ഗ 78 ശതമാനം, മുക്ത്സർ 77 ശതമാനം എന്നിങ്ങനെയാണ് പോളിം​ഗ്. 

തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് അം​ഗങ്ങൾക്ക് പഞ്ചാബിലെ കോൺ​ഗ്രസ് നേതൃത്വം അഭിനന്ദനം അറിയിച്ചു. സമൂഹത്തിലും ​​ഗ്രാമത്തിലും സജീവമായ ഇടപെടലിലൂടെ മാറ്റം വരുത്തണമെന്ന് പഞ്ചായത്ത് അം​ഗങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു. അതേസമയം തെരഞ്ഞെടുപ്പിൽ വൻഅട്ടിമറി നടന്നു എന്നാണ് ശിരോമണി അകാലിദളിന്റെ ആരോപണം. ജനങ്ങളെ അഭിമുഖീകരിക്കാൻ കോൺ​ഗ്രസ് പാർട്ടിക്ക് ഭയമാണ്. അവരൊന്നും ചെയ്തിട്ടില്ലെന്ന് അവർക്കറിയാം. അതുകൊണ്ടാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അട്ടിമറി നടത്താനും അക്രമണത്തിനും അവർ തുനിഞ്ഞത്. ജനാധിപത്യത്തിന്റെ കറുത്ത ദിനമാണിന്ന്. ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിം​ഗ് ബാൽ ട്വീറ്റ് ചെയ്തു. ചിലയിടങ്ങളിൽ ബൂത്ത് പിടിച്ചെടുക്കാനുള്ള ശ്രമം നടന്നതായി ആംആദ്മി പാർട്ടിയും ആരോപണമുന്നയിച്ചു. 

Follow Us:
Download App:
  • android
  • ios