Asianet News MalayalamAsianet News Malayalam

കൊതുക് ശല്യം പരാതിപ്പെട്ട യാത്രക്കാരനെ ഇന്‍റിഗോ വിമാനത്തില്‍നിന്ന് ഇറക്കിവിട്ടു

  • തന്നെ ജീവനക്കാര്‍  അപമാനിച്ചുവെന്ന് യാത്രക്കാരന്‍
  • യാത്രക്കാരന്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് അധികൃതര്‍
passenger Complained About Mosquitoes offloaded From Flight

ബംഗളുരു: കൊതുക് അസുഖങ്ങള്‍ വരുത്താറുണ്ട്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ മരിക്കുന്നതും കൊതുക് പരത്തുന്ന രോഗങ്ങള്‍ മൂലമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം കൊതുക് കാരണം യാത്രാക്കാരന് നഷ്ടമായത് വിമാനയാത്രയാണ്. കൊതുക് ഉണ്ടെന്ന് പരാതിപ്പെട്ട യാത്രക്കാരന്‍ വിമാനത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറുക കൂടി ചെയ്തതോടെ ഇയാളെ വിമാനത്തില്‍നിന്ന് ഇറക്കി വിടുകയായിരുന്നു. ഇന്‍റിഗോ വിമാനത്തില്‍നിന്നാണ് യാത്രക്കാരനെ ഇറക്കി വിട്ടത്. 

സൗരഭ് റായ് എന്ന യാത്രക്കാരനെയാണ് യാത്ര തുടരാന്‍ അനുവദിക്കാതെ ഇറക്കിയിട്ടത്. വിമാനത്തിനുള്ളില്‍ കൊതുക് ശല്യമുണ്ടെന്ന് ജീവനക്കാരിയോട് പറഞ്ഞ യാത്രക്കാരന്‍ അവരോട് മോശമായ വാക്കുകള്‍ ഉപയോഗിക്കുകയായിരുന്നു. മറ്റ് യാത്രക്കാര്‍ക്ക് കൂടി ഇയാള്‍ ശല്യമായി. വിമാനത്തിലെ വസ്തുക്കള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയയും ഹൈജാക്ക് എന്ന വാക്ക് ഉപയോഗിക്കുകയും ചെയ്തതാണ് ഇയാളെ ഇറക്കി വിടാന്‍ കാരണമെന്ന് ഇന്റിഗോ വിമാന കമ്പനി അധികൃതര്‍ വിശദീകരിച്ചു. 

ബംഗളുരുവില്‍നിന്നുള്ള ശസ്ത്രക്രിയ വിദഗ്ധനയ സൗരഭ് റായ് ഇന്റിഗോ വിമാനത്തിനെതിരെ പരാതി നല്‍കി. കൊതുക് ശല്യമുണ്ടെന്ന് അറിയിച്ച തന്നോചട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ലക്‌നൗവില്‍നിന്ന് ബംഗളുരുവിലേക്ക് യാത്ര ചെയ്ത ഇന്റിഗോ വിമാനം മുഴുവനായും കൊതുകുകളായിരുന്നു. എന്നാല്‍ ഇത് പരാതിപ്പെട്ട തന്നെ അവര്‍ കൈകാര്യം ചെയ്തത് മോശമായ രീതിയിലാണ്. താന്‍ ഭീഷണിപ്പെടുത്തിയെന്നാണ് അവര്‍ പറയുന്നതെന്ന് റായ് പറഞ്ഞു. നേരത്തേയും യാത്രക്കാരോട് മോശമായി പെരുമാറിയതിന്റെ പേരില്‍ ഇന്റിഗോയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. 

Follow Us:
Download App:
  • android
  • ios