Asianet News MalayalamAsianet News Malayalam

അയ്യപ്പഭക്തരുടെ കണ്ണീർ സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്: ശിൽപ നായർ

ഭൂരിഭാഗം സ്ത്രീകളും ശബരിമല കയറാൻ 50 വയസ്സുവരെ കാത്തിരിക്കുമെന്നും, പുനപരിശോധനാ ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിൽപ നായർ പറഞ്ഞു. 
 

people for dharma president says govt cant avoid tears of ayyappa devotees
Author
Thiruvananthapuram, First Published Oct 22, 2018, 8:55 AM IST

തിരുവനന്തപുരം: അയ്യപ്പഭക്തര്‍ നിലവില്‍ നേരിടുന്നത് മരണവീടിന് സമാനമായ അന്തരീക്ഷമെന്ന് പീപ്പിൾ ഫോർ ധർമ പ്രസിഡന്റ് ശിൽപ നായർ. ഭക്തരില്‍ പലരും ഭക്ഷണം കഴിച്ചിട്ട് പോലും നാളുകളായി. ഭൂരിഭാഗം സ്ത്രീകളും ശബരിമല കയറാൻ 50 വയസ്സുവരെ കാത്തിരിക്കുമെന്നും, പുനപരിശോധനാ ഹർജിയിൽ സുപ്രീംകോടതിയിൽ നിന്ന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ശിൽപ നായർ പറഞ്ഞു.  സർക്കാർ, വിശ്വാസികളുടെ കണ്ണീർ കണ്ടില്ലെന്ന് നടിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതി പ്രവേശനത്തെ എതിർത്ത്, സമൂഹ മാധ്യമങ്ങളില്‍ റെഡി ടു വെയ്റ്റ് ക്യാംപെയിനിന് തുടക്കം കുറിച്ചയാളാണ് ശില്‍പ നായര്‍. 

Follow Us:
Download App:
  • android
  • ios