Asianet News MalayalamAsianet News Malayalam

മുന്‍നിര സിനിമാ താരങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

pinarayi vijayan criticize Malayalam film stars
Author
First Published Sep 10, 2017, 7:21 PM IST

കണ്ണൂര്‍: സിനിമാതാരങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  lതലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ എത്താത്തതിനെയാണ് ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി വിമര്‍ശിച്ചത്. അവാര്‍ഡ് ലഭിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണെന്ന് പിണറായി പറഞ്ഞു.

ക്ഷണിക്കാതെ തന്നെ ചലച്ചിത്ര ലോകത്ത് നിന്ന് കൂടുതല്‍ പേര്‍ എത്തുന്ന സ്ഥിതിയുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താന്‍ പറയുന്നത് ക്രിയാത്മകമായി കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിനിടെ, പുരസ്‌കാര ചടങ്ങ് നടന്ന വേദിക്ക് പുറത്ത് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് പ്രവര്‍ത്തകര്‍ ജനകീയ ക്യാംപയിന്‍ നടത്തി. ചടങ്ങ് തുടങ്ങും മുന്പ് വേദിക്ക് പുറത്ത് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി മലയാള സിനിമയിലെ വനിതാ കൂട്ടായ്മ ജനകീയ ക്യാംപയിന്‍ സംഘടിപ്പിച്ചത്. 

ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള പുരസ്‌കാരം വിനായകന്‍ ഏറ്റുവാങ്ങിയപ്പോള്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ എക്കാലത്തെയും മികച്ച ചരിത്രമായി ജനം അത് ഏറ്റെടുത്തു. മികച്ച നടിക്കുള്ള പുരസ്‌കാരം രജീഷ വിജയനും സംവിധായകയ്ക്കുള്ള പുര്‌സകാരം വിധു വിന്‍സെന്റും ഏറ്റുവാങ്ങി. 

മികച്ച സ്വഭാവ നടിക്കുള്ള പുര്‌സകാരം മുതിര്‍ന്ന നടി കെ.ഇ. കാഞ്ചനയ്ക്ക് വേദി വിട്ടിറങ്ങി ചെന്നാണ് മുഖ്യമന്ത്രി സമ്മാനിച്ചത്. പിന്നാലെ വിവിധ വിഭാഗങ്ങളിലെ താരങ്ങളും അണിയറ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. മലയാള ചലച്ചിത്ര മേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിച്ചു.


 

Follow Us:
Download App:
  • android
  • ios