Asianet News MalayalamAsianet News Malayalam

നിസാമുദ്ദീൻ ദർഗയിൽ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ഹർജി

ദില്ലി നിസാമുദ്ദീൻ ദർഗയിൽ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട്  ദില്ലി ഹൈക്കോടതിയിൽ ഹർജി. പൂനൈയിലെ നിയമവിദ്യാർഥിനികളാണ് ഹർജി നൽകിയത്.
 

Plea In Delhi High Court Demanding Womens Entry Into Nizamuddin Dargah
Author
Delhi, First Published Dec 9, 2018, 3:25 PM IST

ദില്ലി: നിസാമുദ്ദീൻ ദർഗയിൽ യുവതീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ ഹർജി. പൂനൈയിലെ നിയമവിദ്യാർഥിനികളായ ദീപ ഫരിയാൽ, ജാർഖണ്ഡ് സ്വദേശിനികളായ ശിവാങ്കി കുമാരി, അനുകൃതി സുഖം എന്നിവരാണ് ഹർജി നൽകിയത്. 

നിസാമുദ്ദീൻ ദർഗ പൊതു ആരാധനാലയം ആയതിനാൽ ലിംഗ, ജാതി, മത ഭേദമെന്യേ പ്രവേശനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഹർജി. ദില്ലി ഹൈക്കോടതി തിങ്കളാഴ്ച്ച ഹർജി പരിഗണിക്കും. നവംബർ 27ന് നിസാമുദ്ദീൻ ദർഗ സന്ദർശിച്ചപ്പോഴാണ് ദർഗയിൽ സ്ത്രികളുടെ പ്രവേശനം നിഷേധിക്കുന്ന തരത്തിൽ നോട്ടീസ് പതിപ്പിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ നോട്ടീസിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി സമർപ്പിച്ചതെന്ന് നിയമ വിദ്യാർത്ഥിനികൾ പറഞ്ഞു.

സ്ത്രീ പ്രവേശനം നിഷേധിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്, അതിനാൽ ഹർജിയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോടും, ഡൽഹി പൊലീസിനോടും ദർഗ ട്രസ്റ്റിനോടും ഹർജിയിൽ സ്ത്രീ പ്രവേശനത്തിന് മാർഗ്ഗനിർദ്ദേശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. നിസാമുദ്ദീൻ ദർഗ പൊതു സ്ഥലമാണെന്നും, അതിനാൽ വനിതാ പ്രവേശനം നിരോധിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും ഹർജിയിൽ പറയുന്നു. ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ വിധിയെക്കുറിച്ചും, അജമീർ ഷെരീഫ് ദർഗ, ഹാജി അലി ദർഗ, എന്നിവിടങ്ങളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും ഹർജിയിൽ പരാമർശിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios