Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വധ ഭീഷണി:  നെഹ്‌റുകോളേജ് ചെയര്‍മാനെതിരെ കേസ്

police booked case against  nehru college chairman
Author
First Published Feb 14, 2017, 7:22 AM IST

തൃശൂര്‍: പാമ്പാടി നെഹ്‌റുകോളെജ് ചെയര്‍മാന്‍ കൃഷ്ണദാസ് വധഭീഷണി മുഴക്കിയെന്ന വിദ്യാത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. വടക്കാഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയാണ് കേസെടുത്തത്. വധഭീഷണി മുഴക്കിയതാണ് വകുപ്പ്. 

ഇതിനിടെ വിവിധ വിദ്യാർഥി യുവജന സംഘടനകളുടെ നേതൃത്വത്തിൽ കോളജിന് മുന്നിൽ അനിശ്ചിതകാല സമരം തുടരുകയാണ്. നെഹ്റു കോളേജിൽ സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്ക് നേരെ കൃഷ്ണദാസ് വധഭീഷണി മുഴക്കിയെന്ന രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം  രക്ഷിതാക്കൾ മുഖ്യമന്ത്രിക്കും ഡിജിപിയ്ക്കും പരാതി നൽകിയിരുന്നു. വിദ്യാർത്ഥികളെ മോർച്ചറിയിൽ കാണേണ്ടി വരുമെന്ന് കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ജിഷ്ണുവിന്റെ മരണത്തിൽ 

കൃഷ്ണദാസിനെ ഒന്നാം പ്രതി 1യാക്കി പ്രത്യേക അന്വേഷണ സംഘം ഇന്നലെ  കേസെടുത്തിരുന്നു. ഇതിനിടെ വിവിധ ആവശ്യങ്ങളുന്നയിച്ച് കോളേജിന് മുന്നിൽ  വിദ്യാർത്ഥികളുടെ സമരം തുടരുകയാണ്.  സമരത്തിന് പിന്തുണയുമായി ജിഷ്ണുവിന്റെ ബന്ധുക്കളും പാമ്പാടിയിലെത്തിയിരുന്നു. അധ്യാപകർക്കും കൃഷ്ണദാസിനുമെതിരെ കൊലപാതക കുറ്റം ചുമത്തണം, പീഡനങ്ങൾ അവസാനിപ്പിച്ച് ക്ലാസ് തുടങ്ങണം തുടങ്ങിയവയാണ് വിദ്യാർഥികളുടെ ആവശ്യം.

നേരത്തെ നെഹ്‌റു കോലേജില്‍ ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പോലീസ് കെസെടുത്തിരുന്നു. നെഹ്‌റു കോളേജിനെതിരെ കര്‍ശന നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. അധ്യാപരടക്കമുള്ളവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റമാണ് ആരോപിച്ചിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios