Asianet News MalayalamAsianet News Malayalam

എസ്ബിഐ ബാങ്ക് ആക്രമണം; മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞു

എസ്ബിഐ ബാങ്ക് ആക്രമണകേസിലെ 9 പ്രതികളെയും തിരിച്ചറിഞ്ഞു. കേസിൽ ഒരു എൻജിഒ യൂണിയൻ ജില്ലാ നേതാവിനെക്കൂടി പൊലീസ് പ്രതി ചേർത്തു . ജിഎസ്ടി വകുപ്പിലെ ജീവനക്കാരൻ സുരേഷിനെയാണ് പ്രതിചേർത്തത്.

police on sbi bank attack case
Author
Thiruvananthapuram, First Published Jan 12, 2019, 11:21 AM IST

തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച എല്ലാ എൻജിഒ യൂണിയൻ നേതാക്കളെയും പൊലീസ് തിരിച്ചറിഞ്ഞു. കേസിലെ ഒമ്പത് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി. 

കേസിൽ ഒരു എൻജിഒ യൂണിയൻ ജില്ലാ നേതാവിനെക്കൂടി പൊലീസ് പ്രതി ചേർത്തു. ജിഎസ്ടി വകുപ്പിലെ ജീവനക്കാരൻ സുരേഷിനെയാണ് പ്രതിചേർത്തത്. എന്നാൽ അക്രമം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും രണ്ട് പ്രതികളെ മാത്രമാണ് പിടികൂടിയത്. യൂണിയന്‍റെ പ്രധാന നേതാക്കളായ ബാക്കി ഏഴ് പ്രതികളും ഒളിവിലാണെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. അതേസമയം, കേസിൽ പ്രതികളായവരെ ഓഫീസിൽ ജോലിക്ക് കയറാൻ അനുവദിക്കരുതെന്ന് വകുപ്പ് മേധാവികൾക്ക് പൊലീസ് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

തികളായവരെ ഓഫീസിൽ ജോലി ചെയ്യാൻ അനുവദിക്കരുതെന്നാണ് പൊലീസ് നിര്‍ദ്ദേശം. പ്രതികളായവർ ജോലി ചെയ്യുന്ന ഓഫീസ് മേധാവികൾക്കാണ് പൊലീസ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. പ്രതികൾ ഓഫീസിലെത്തിയാൽ ഉടന്‍ അറിയിക്കണമെന്നും പൊലീസ് നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഓഫീസ് മേധാവികൾക്ക് ഇത് സംബന്ധിച്ച നോട്ടീസ് തിങ്കളാഴ്ച നൽകും. 

Follow Us:
Download App:
  • android
  • ios