Asianet News MalayalamAsianet News Malayalam

വരാപ്പുഴ കസ്റ്റഡി മരണം; എസ്ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു

  •  പ്രത്യേക അന്വേഷണ സംഘമാണ്  വരാപ്പുഴ എസ്ഐ ദീപക്കിനെ   ചോദ്യം ചെയ്യുന്നത് .

     

Police questioning si deepak on varappuzha sreejith custody death

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തില്‍ കുറ്റാപോപിതനായ എസ്ഐ ദീപക്കിനെ ചോദ്യം ചെയ്യുന്നു.  പ്രത്യേക അന്വേഷണ സംഘമാണ്  വരാപ്പുഴ എസ്ഐ ദീപക്കിനെ   ചോദ്യം ചെയ്യുന്നത് .

ആലുവ റൂറല്‍ എസ്പിയെയും ചോദ്യം ചെയ്തേക്കും. മര്‍ദ്ദിച്ചവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും.  എസ്ഐ അടക്കമുളളവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് ശ്രീജിത്തിന്‍റെ കുടുംബം പറഞ്ഞു. മൂന്ന് ആര്‍ടിഎഫുകാർ മാത്രമല്ല പ്രതികൾ. എസ്ഐ ദീപക്, പറവൂർ സിഐ, റൂറൽ എസ്പി എന്നിവരും ശ്രീജിത്തിന്‍റെ മരണത്തിനു ഉത്തരവാദികൾ ആണെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം, ശ്രീജിത്തിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നത് വയറു വേദനയെ തുടര്‍ന്നാണ് എന്ന് ആദ്യ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുടെ വെളിപ്പെടുത്തല്‍. ശ്രീജിത്തിനെ ആദ്യ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോ.ജോസ് സഖറിയാസിന്റേതാണ് വെളിപ്പെടുത്തല്‍. ശ്രീജിത്തിന് മൂത്ര തടസവും ഉണ്ടായിരുന്നു. പ്രാഥമിക ചികിത്സ നൽകിയശേഷം സ്കാൻ ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സയ്ക്ക് നിർദേശിച്ചിരുന്നുവെന്നു ഡോക്ടര്‍ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. പോലീസ് കാർ ആദ്യം ശ്രീജിത്തിനെ എത്തിച്ചത് വരാപ്പുഴ മെഡിക്കൽ സെന്റർ എന്ന സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു.

വീട് ആക്രമിച്ചതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത കേസില്‍ വരാപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് ഒമ്പതാം തീയതിയാണ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ആന്തരിക രക്തസ്രവത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനയില്ല. 

ശ്രീജിത്തിനെ പന്ത്രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ആളുമാറിയാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും വീട്ടില്‍ നിന്ന് പിടികൂടി കൊണ്ടു പോകുമ്പോള്‍ തന്നെ പോലീസ് മര്‍ദ്ദനം ആരംഭിച്ചിരുന്നുവെന്നുമാണ് ശ്രീജിത്തിന്‍റെ വീട്ടുകാരും അയല്‍വാസികളും പറയുന്നത്. 

Follow Us:
Download App:
  • android
  • ios