Asianet News MalayalamAsianet News Malayalam

സോളാര്‍ വിഷയം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും

political affairs committee for KPCC meet today
Author
First Published Oct 21, 2017, 6:17 AM IST

തിരുവനന്തപുരം: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. സോളാര്‍ നടപടികളെ രാഷ്ട്രീയമായി നേരിടുന്നതിനെ ചൊല്ലി കോണ്‍ഗ്രസിൽ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് രാഷ്ടീയകാര്യ സമിതി ചേരുന്നത്. കേസുമായി ബന്ധപ്പെട്ട പാര്‍ട്ടിയിലെ  ഭിന്നാഭിപ്രായം യോഗത്തിൽ പ്രകടമാകും . സോളാര്‍ കേസ്  പാര്‍ട്ടി ഏറ്റെടുക്കേണ്ട കാര്യമില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പക്ഷം. 

അഴിമതി, മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ദുരുപയോഗം എന്നിവയെ പ്രതിരോധിക്കാനില്ലെന്നും ഈ വിഭാഗം വാദിക്കുന്നു . അതേ സമയം പാര്‍ട്ടിക്കെതിരായ നീക്കമെന്ന നിലയില്‍ കണ്ട് ശക്തമായ പ്രതിരോധം വേണമെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. സര്‍ക്കാര്‍ നടപടികളിലെ പാളിച്ചയും ആരോപണ വിധേയരെ അനുകൂലിക്കുന്നവര്‍ എടുത്തുകാട്ടും.

സോളാർ കേസിനെതിരെ യുഡിഎഫിന്റെ പ്രചാരണ യോഗങ്ങൾ ഇന്ന് തുടങ്ങും.. ആദ്യ വിശദീകരണ യോഗം കോട്ടയത്താണ് നടക്കുന്നത്.. ' തിരുനക്കര മൈതാനിയിലെ യോഗത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.മുരളിധരൻ എംഎൽഎ തുടങ്ങിയവർ സംസാരിക്കും. എല്ലാ ജില്ലകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios