Asianet News MalayalamAsianet News Malayalam

ഹില്ലരി ക്ലിന്‍റന്  പിന്തുണയുമായി പ്രസിഡന്‍റ് ബരാക്ക് ഒബാമ

President Barack Obama Formally Backs Hillary Clinton
Author
Washington, First Published Jun 10, 2016, 2:59 AM IST

തന്‍റെ പിൻഗാണിയാവാൻ ഏറ്റവും യോഗ്യയായ വ്യക്തി ഹില്ലരി ക്ലിന്‍റനാണെന്നായിരുന്നു ഒബാമയുടെ പ്രസ്താവന. ഹില്ലരിക്ക് വേണ്ടി ഉടൻ പ്രചരണരംഗത്തിറങ്ങുമെന്നും ഒബാമ വ്യക്തമാക്കി. ഹില്ലരിയും സാൻഡേഴ്സും തമ്മിൽ പ്രൈമറിയിൽ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ട് പേരും രാജ്യത്തിന്‍റെ പുരോഗതിക്കായി അഹോരാത്രം പ്രവർത്തിക്കുന്നവരാണെന്നും ഒബാമ പറഞ്ഞു. 

2008ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഒബാമയോട് മത്സരിച്ച ഹില്ലരിയെ ഒബാമ സെക്രട്ടറി ഓഫ് സ്റ്റേറ്റായി തെരഞ്ഞെടുത്തിരുന്നു. ഒബാമയുടെ പിന്തുണ തനിച്ച് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണെന്നായിരുന്നു ഹില്ലരിയുടെ പ്രതികരണം.  

ഒബാമയുടെ പരസ്യപിന്തുണയ്ക്കെതിരെ ഡോണാൾഡ് ട്രംപും രംഗത്തെത്തിയിട്ടുണ്ട്. അടുത്ത നാല് വർഷം കൂടി പ്രസിഡന്‍റായി തുടരാനാണ് ഒബാമയുടെ ആഗ്രഹമെന്നായിരുന്നു ട്രംപിന്‍റെ വിമർശനം. എന്തായാലും ഒബാമയുടെ പ്രസ്താവന കൂടി വന്നതോടെ അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ചൂടേറുകയാണ്. 

ഇക്കഴിഞ്ഞ ദിവസം നടന്ന ആറ് സംസ്ഥാനങ്ങളിലെ പ്രൈമറിയിൽ നാലെണ്ണം ഹില്ലരി നേടിയിരുന്നു.  ജൂലായിൽ നടക്കുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ കൺവെൻഷനായിരിക്കും ഹില്ലരിയാണോ, സാൻഡേഴ്സാണോ സ്ഥാനാർത്ഥിയെന്ന് തീരുമാനിക്കുക. 

Barack Obama, Hillary Clinton, President election, പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്,  യുഎസ്എ

Follow Us:
Download App:
  • android
  • ios