Asianet News MalayalamAsianet News Malayalam

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്

president election
Author
First Published Jul 17, 2017, 6:41 AM IST

റയ്സീനയിൽ ആരെത്തും എന്ന കാര്യത്തിൽ സസ്പെൻസൊന്നും ബാക്കിയില്ല. എൻഡിഎയുടെ രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്പതിയാകും. എങ്കിലും എത്ര ശതമാനം വോട്ട് നേടാം എന്ന മത്സരത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും. കഴിഞ്ഞ തവണ പ്രണബ് മുഖർജി 69.3 ശതമാനം വോട്ടാണ് നേടിയത്. ഇത് മറികടക്കാൻ പ്രതിപക്ഷത്തു നിന്നു പോലും എംഎൽഎമാരെ അടർത്താൻ ബിജെപി ശ്രമിച്ചിരുന്നു. ബിജു ജനതാദൾ, ജെഡിയു എന്നീ പാർട്ടികളിൽ ഭിന്നിപ്പുണ്ടാക്കാൻ പ്രതിപക്ഷത്തും നീക്കമുണ്ടായി.

തൃണമൂൽ കോൺഗ്രസിന്റെ ത്രിപുര ഘടകം കോവിന്ദിന് വോട്ടു ചെയ്യും എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.  പാർലമെന്റ് മന്ദിരത്തിലെ 62ആം നമ്പർ മുറിയിലാണ് പോളിംഗ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്.776 എംപിമാരും 4120 എംഎൽഎമാരും ഉൾപ്പടെ 4896 വോട്ടർമാരാണ് ആകെയുള്ളത്. എംപിമാർക്ക് പച്ച നിറത്തിലുള്ള ബാലറ്റും എംഎൽഎമാർക്ക് പിങ്ക് നിറത്തിലുള്ള ബാലറ്റുമാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പ് കമ്മിഷൻ നല്‍കുന്ന പേന കൊണ്ടു തന്നെ വോട്ടു രേഖപ്പെടുത്തണം. ഇതിനകം 65 ശതമാനം വോട്ട് രാംനാഥ് കോവിന്ദ് ഉറപ്പാക്കിയിട്ടുണ്ട്.

പിന്തുണ പ്രഖ്യാപിച്ച പാർട്ടികളുടെ കണക്ക് നോക്കുമ്പോൾ 32 ശതമാനം എങ്കിലും കിട്ടേണ്ട പ്രതിപക്ഷത്തിന് അതിൽ താഴെയുള്ള എത് സംഖ്യയും ക്ഷീണമാകും. രാംനാഥ് കോവിന്ദ് പ്രധാനമന്ത്രി ഉൾപ്പടെ എൻഡിഎ എംപിമാരുടെ യോഗം വിളിച്ചപ്പോൾ മീരാകുമാർ കോൺഗ്രസ് എംപിമാരെ കണ്ടു. ചരിത്രപരമായ വോട്ടെടുപ്പാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സങ്കുചിത ചിന്തയ്ക്കെതിരെയുള്ള കൂട്ടായ്മക്ക് തുടക്കമെന്ന് സോണിയാഗാന്ധി പറഞ്ഞു, തൃണമൂലിന്റെ എല്ലാം എംപിമാരും പശ്ചിമബംഗാൾ നിയമസഭയിൽ വോട്ടു ചെയ്യും. എംപിസ്ഥാനം രാജിവയ്ക്കാത്ത ഗോവമുഖ്യമന്ത്രി മനോഹർ പരീക്കർ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവർക്ക് നിയമസഭയിൽ വോട്ടു ചെയ്യാൻ അനുമതി നല്കി. അമിത് ഷാ ഉൾപ്പടെ 5 എംഎൽഎമാർ പാർലമെന്റ് മന്ദിരത്തിലും വോട്ടു രേഖപ്പെടുത്തും. ചെന്നൈയിൽ ചികിത്സയിലുള്ള കേരളത്തിലെ എംഎൽഎ പാറക്കൽ അബ്ദുള്ള അവിടെ വോട്ടു ചെയ്യാൻ അനുമതി വാങ്ങിയിട്ടുണ്ട്.

വോട്ടര്‍മാരുടെ വിശദവിവരങ്ങള്‍ താഴെ പറയുന്ന പ്രകാരമാണ്.
ആകെ വോട്ടർമാർ: 4896
എംപിമാർ: 776
എംഎൽഎമാർ: 4120
കേരള നിയമസഭ: ആകെ വോട്ടർമാർ:139

നിലവിലെ സ്ഥിതി
രാംനാഥ് കോവിന്ദ്: 65.8 ശതമാനം
മീരാകുമാർ : 32.1 ശതമാനം
 
രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്നവർ
എൻഡിഎ
അണ്ണാ ഡിഎംകെ
ബിജു ജനതാദൾ
ടിആർഎസ്
വൈഎസ്ആർ കോൺഗ്രസ്
ജെഡിയു

മീരാകുമാറിനെ പിന്തുണയ്ക്കുന്നവർ

യുപിഎ
ഇടതുപക്ഷം
തൃണമൂൽ കോൺഗ്രസ്
സമാജ് വാദി പാർട്ടി
ബിഎസ്പി
ആംആദ്മി പാർട്ടി

 

Follow Us:
Download App:
  • android
  • ios