Asianet News MalayalamAsianet News Malayalam

ശബരിമല ദർശനത്തിന് യുവതികൾ എത്തിയതിന് എതിരെ ക്ലിഫ് ഹൗസിന് മുന്നിൽ നാമജപ പ്രതിഷേധം

ദർശനം നടത്തിയിട്ടേ മടങ്ങൂ എന്ന ഉറച്ച നിലപാടുമായി യുവതികൾ നാലര മണിക്കൂറായി പമ്പയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. യുവതികൾ ദർശനത്തിന് എത്തിയതിന് എതിരായി ക്ലിഫ് ഹൗസിന് മുന്നിലടക്കം പ്രതിഷേധ നാമജപ യജ്ഞങ്ങൾ തുടങ്ങി.

protest in front of clif house against manitha attempt to darshan in sabarimala
Author
Thiruvananthapuram, First Published Dec 23, 2018, 11:03 AM IST

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി യുവതികൾ എത്തിയതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുന്പിൽ നാമജപ പ്രതിഷേധം തുടങ്ങി. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. മനിതി സംഘത്തിലെ യുവതികളെ ശബരിമലയിലേക്ക് എത്തിക്കുന്നതിൽ സർക്കാരിന്‍റെ ഗൂ‍ഢാലോചന ഉണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം.

 ശബരിമല ദർശനത്തിനായി എത്തുമെന്ന് മനിതി സംഘം നേരത്തേ തന്നെ സർക്കാരിനെ അറിയിച്ചിരുന്നു. സുപ്രീം കോടതി വിധി ഉദ്ധരിച്ചുകൊണ്ടായിരുന്നു ഇവർ സർക്കാരിന് കത്ത് എഴുതിയത്. തുടർന്ന് പമ്പ വരെ എത്തിയ ആദ്യ സംഘത്തിന് പൊലീസ് സംരക്ഷണം നൽകുകയും ചെയ്തു. വഴിയിൽ തടഞ്ഞ പ്രതിഷേധക്കാരെ ലാത്തിവീശി ഓടിച്ച് പമ്പ വരെ ഇവരെ പൊലീസ് എത്തിക്കുകയും ചെയ്തു. എന്നാൽ നാമജപ പ്രതിഷേധത്തെ തുടർന്ന് യുവതികൾക്ക് ഇനിയും കാനനപാതയിലേക്ക് കടക്കാനായിട്ടില്ല.

ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതി യുവതികളുടെ ശബരിമല ദർശനം സംബന്ധിച്ച് പരിശോധിച്ച് തീരുമാനം എടുക്കട്ടെ എന്നാണ് സർക്കാരിന്റെ് നിലപാട്. സമിതി എടുക്കുന്ന തീരുമാനം സ‍ർക്കാർ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. എന്നാൽ ശബരിമലയിലെ സൗകര്യങ്ങളുടേയും ക്രമീകരണങ്ങളുടേയും മേൽനോട്ട ചുമതല മാത്രമാണ് തങ്ങൾക്കുള്ളത് എന്നാണ് മൂന്നംഗ നിരീക്ഷക സമിതിയുടെ നിലപാട്.

നേരത്തേ സന്ദർശനം നടത്തുമെന്ന് അറിയിച്ച് അനുമതി വാങ്ങിയതിന് ശേഷം ദർശനത്തിനെത്തിയ യുവതികളെ തടഞ്ഞത് ഒരു ക്രമസമാധാന പ്രശ്നമാണെന്നും ദേവസ്വം ബോർഡും സർക്കാരുമാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നും ഹൈക്കോടതി നിരീക്ഷക സമിതി പറയുന്നു. സർക്കാരും നിരീക്ഷക സമിതിയും ഉത്തരവാദിത്തം എടുക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ മനിതി സംഘം യുവതികൾ ശബരിമല ദർശനത്തിന് എത്തിയ സാഹചര്യം എങ്ങവെ നേരിടുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ദർശനം നടത്തിയിട്ടേ മടങ്ങൂ എന്ന ഉറച്ച നിലപാടുമായി യുവതികൾ നാലര മണിക്കൂറായി പമ്പയിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ദീർഘയാത്രയും മണിക്കൂറുകളായി തുടരുന്ന പ്രതിഷേധവും കാരണം ഇവർ അവശരായി തുടങ്ങിയിട്ടുണ്ട്.

യുവതികൾ ദർശനത്തിന് എത്തിയതിന് എതിരായി പമ്പയിലെ നാമജപ പ്രതിഷേധവും ശക്തമായി തുടരുന്നു. ക്ലിഫ് ഹൗസിന് മുന്നിലടക്കം മറ്റ് ഏതാനം സ്ഥലങ്ങളിലും പ്രതിഷേധ നാമജപ യജ്ഞങ്ങൾ നടക്കുന്നുണ്ട്. ഇതിനിടെ പതിനാല് പേരടങ്ങുന്ന മനിതി സംഘം പ്രവർത്തകർ ശബരിമല ദർശനത്തിനായി പുറപ്പെട്ടിട്ടുണ്ട്. എരുമേലിയിൽ നിന്ന് മലയാളി യുവതികളുടെ മൂന്നംഗ സംഘവും നിലയ്ക്കലേക്ക് പുറപ്പെട്ടതായി വിവരമുണ്ട്. വയനാട്ടിൽ നിന്ന് അമ്മിണി എന്ന ദളിത് പ്രവർത്തകയും ശബരിമലയിലേക്ക് പുറപ്പെട്ടു. വിവിധ സംഘങ്ങളായി നാൽപ്പതിലേറെ യുവതികൾ ശബരിമല ദർശനത്തിനായി എത്തുമെന്നാണ് മനിതി സംഘം അറിയിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം കൂടുതൽ യുവതികൾ ശബരിമലയിലേക്ക് എത്തുമെന്നും ഇവർ പറയുന്നു.
 

Follow Us:
Download App:
  • android
  • ios