Asianet News MalayalamAsianet News Malayalam

ഖത്തറില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ ജാഗ്രതൈ!

Qatar traffic laws
Author
Doha, First Published Nov 6, 2016, 7:22 PM IST

ആഭ്യന്തര സുരക്ഷാ സേനയായ ലഖ്‌വിയയുടെയും അല്‍ ഫാസയുടെയും ഗതാഗത വിഭാഗത്തിന്റേയും വാഹനങ്ങളില്‍ 4 ജി റെക്കോര്‍ഡിങ് സംവിധാനമുള്ള കാമറകള്‍ ഘടിപ്പിച്ച് ജനുവരി മുതല്‍ പട്രോളിങ് ശക്തമാക്കാനാണ് തീരുമാനം.വാഹനങ്ങളില്‍ ഘടിപ്പിച്ച കാമറകളില്‍ പകര്‍ത്തുന്ന ദൃശ്യങ്ങള്‍  തത്സമയം പോലീസ് ആസ്ഥാനത്തേക്ക് അയക്കാനും സംവിധാനമുണ്ടായിരിക്കും. വാഹനങ്ങള്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ ഗതാഗത നിയമ ലംഘനങ്ങള്‍,അപകടങ്ങള്‍,കുറ്റകൃത്യങ്ങള്‍,എന്നിവയെല്ലാം തത്സമയം റിക്കോര്‍ഡ് ചെയ്യപ്പെടും. 

അപകടം സംഭവിച്ച സ്ഥലം ഉന്നതോദ്യോഗസ്ഥര്‍ക്ക് കൃത്യമായി മനസിലാക്കാനും പോലീസ് ,ആംബുലന്‍സ് സൗകര്യങ്ങളെ സംഭവസ്ഥലത്തേക്കയക്കാനും ഇതുവഴി കഴിയും. ഇതോടെ,അമേരിക്ക പോലെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രം നിലവിലുള്ള ഈ സംവിധാനം ആദ്യമായി നടപ്പിലാക്കുന്ന ജിസിസി രാജ്യമായി ഖത്തര്‍ മാറും..ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ടെലി കമ്യൂണിക്കേഷന്‍സ് വിഭാഗമാണ് വെഹിക്കിള്‍ ട്രാക്കിങ് ആന്‍ഡ് മോണിറ്ററിങ് എന്ന പേരിലുള്ള സംവിധാനം സ്ഥാപിക്കുന്നത്. 

Follow Us:
Download App:
  • android
  • ios