Asianet News MalayalamAsianet News Malayalam

ചുംബനസമരം നടത്തണമെന്ന് പറയുന്നത് പോലെ ശബരിമലയിൽ കയറണമെന്ന് പറയരുത്: ആർ. ബാലകൃഷ്ണ പിള്ള

പരമ്പരാഗതമായ വിശ്വാസങ്ങളും ആചാരങ്ങളും പരിരക്ഷിക്കുകയാണ് വേണ്ടതെന്ന് ചെയർമാൻ ആർ. ബാലകൃഷ്ണ പിള്ള. ചുംബന സമരം നടത്താൻ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് പോലെ ശബരിമലയിൽ കയറണമെന്ന് പറയുന്നത് വിഡ്ഢിത്തം. 

R. Balakrishna Pillai on Women Entry in Sabarimala
Author
Kozhikode, First Published Nov 8, 2018, 1:24 PM IST

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ പരമ്പരാഗതമായ വിശ്വാസങ്ങളും ആചാരങ്ങളും മാറ്റരുതെന്നും അവ പരിരക്ഷിണമെന്നും കേരളകോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. വിധി പുറപ്പെടുവിച്ചത്‌ കോടതിയാണ്. ഇക്കാര്യത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ബാലകൃഷ്ണ പിള്ള കോഴിക്കോട് പറഞ്ഞു.

ശബരിമല വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് പലരും ശ്രമിക്കുന്നതെന്നും ബാലകൃഷ്ണ പിള്ള പറഞ്ഞു. ചുംബനസമരം നടത്താൻ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് പോലെ ശബരിമലയിൽ കയറണമെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. എൻ.എസ്.എസ് കരയോഗങ്ങൾക്കെതിരായ ആക്രമണങ്ങൾ നടത്തിയത് ആർ.എസ്.എസ്. ആണെന്ന് മന്ത്രി ഇ. പി. ജയരാജൻ പറഞ്ഞത്‌ അദ്ദേഹത്തിന് ഔദ്യോഗികമായി വിവരം കിട്ടിയത്‌ കൊണ്ടവമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

Follow Us:
Download App:
  • android
  • ios