Asianet News MalayalamAsianet News Malayalam

രാഹുൽ ഗാന്ധി കാശ്മീരി ബ്രാഹ്മണൻ; ഗോത്രം ദത്താത്രേയ; തെളിവുണ്ടെന്ന് പൂജാരി

രാഹുൽ ഗാന്ധി പുഷ്കര്‍ ലെയ്കിലെത്തി  പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാറുണ്ട്. തന്റെ ഗോത്രം ദത്താത്രേയ ആണെന്ന് അദ്ദേഹം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ദത്താത്രേയ എന്നാല്‍ കൗള്‍ ആണ്. കൗള്‍ കാശ്‍മീരി ബ്രാഹ്മണരാണ്- ദിനനാഥ് കൂട്ടിച്ചേര്‍ത്തു. 

rahul gandhi a Kashmiri Brahmin claims priest
Author
Jaipur, First Published Nov 27, 2018, 4:49 PM IST

ജയ്പൂർ: രാഹുൽ ഗാന്ധി കാശ്മീരി ബ്രാഹ്മണനാണെന്നും അദ്ദേഹത്തിന്റെ ഗോത്രം ദത്താത്രേയ ആണെന്നും രാജസ്ഥാനിലെ പൂജാരി. പുഷ്കര്‍ ലെയ്കിലെ പൂജാരി ദിനനാഥ് കൗള്‍ ആണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിരിക്കുന്നത്. രാഹുലിന്റെ വംശത്തെ കുറിച്ച് ബിജെപി നിരവധി ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് പൂജാരിയുടെ വെളിപ്പെടുത്തൽ.

''മോത്തിലാൽ നെഹ്‍റു, ജവഹർലാൽ നെഹ്‍റു, ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, മനേക ഗാന്ധി, സോണിയ ഗാന്ധി എന്നിവരെല്ലാം ഇവിടെ പ്രാർത്ഥനകളില്‍ പങ്കെടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഗോത്രം 'ദത്താത്രേയ' ആണ്. അദ്ദേഹം ഒരു കശ്മീരി ബ്രാഹ്മണനാണ്''-ദിനനാഥ് അറിയിച്ചു. 

രാഹുൽ ഗാന്ധി പുഷ്കര്‍ ലെയ്കിലെത്തി  പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാറുണ്ട്. തന്റെ ഗോത്രം ദത്താത്രേയ ആണെന്ന് അദ്ദേഹം തന്നെ പലതവണ പറഞ്ഞിട്ടുണ്ട്. ദത്താത്രേയ എന്നാല്‍ കൗള്‍ ആണ്. കൗള്‍ കാശ്‍മീരി ബ്രാഹ്മണരാണ്- ദിനനാഥ് കൂട്ടിച്ചേര്‍ത്തു. 

rahul gandhi a Kashmiri Brahmin claims priestrahul gandhi a Kashmiri Brahmin claims priest

രാഹുല്‍ ഗാന്ധിയുടെ പൂര്‍വ്വികരുടെ നേരത്തെ നെഹ്രു കുടുംബം സന്ദര്‍ശിച്ചതിന്‍റെ രേഖകളും തങ്ങളുടെ പക്കലുണ്ടെന്ന് ദിനനാഥ് പറയുന്നു. തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നതിന് മുമ്പായി രാഹുല്‍ ഗാന്ധി പുഷ്കറിലും അജ്മീര്‍ ദര്‍ഗയിലും സന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ക്ഷേത്രദര്‍ശനം ജനങ്ങളെ കബളിപ്പിക്കാനാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചരണയോഗങ്ങളില്‍ എല്ലാം ഇക്കാര്യം ചർച്ചയാവുന്ന സാഹചര്യത്തിലാണ് പൂജാരിയുടെ  വെളിപ്പെടുത്തൽ.
 

Follow Us:
Download App:
  • android
  • ios