Asianet News MalayalamAsianet News Malayalam

മോദിയെ ട്രോളി വീണ്ടും താക്കറെയുടെ കാര്‍ട്ടൂണ്‍

Raj Thackeray cartoon pokes fun at PM Narendra Modis internal democracy remark
Author
First Published Nov 1, 2017, 4:19 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ട്രോളി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയുടെ കാര്‍ട്ടൂണ്‍. ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ചുള്ള മോദിയുടെ സമീപകാല പ്രസ്താവനയെ പരിഹസിച്ചുക്കൊണ്ടായിരുന്നു താക്കറെയുടെ രസകരമായ 
കാര്‍ട്ടൂണ്‍.

”നിങ്ങള്‍ എന്‍റെ അഭിപ്രായത്തോട് യോജിക്കില്ലേ” എന്ന് ചോദിച്ച് അലറുന്ന മോദിയും ഇത് കേട്ട് ഭയന്നുവിറച്ചിരിക്കുന്ന ബി.ജെ.പി നേതാവ് നിതിന്‍ഗഡ്ഗരിയേയും സമീപത്ത് ചിരിച്ചുകൊണ്ട് നില്‍ക്കുന്ന അമിത്ഷായേയുമായിരുന്നു കാര്‍ട്ടൂണില്‍ വരച്ചത്. ചിന്തന്‍ 
മീറ്റിങ്ങ് ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു താക്കറെയുടെ കാര്‍ട്ടൂണ്‍.

Raj Thackeray cartoon pokes fun at PM Narendra Modis internal democracy remark

രാഷ്ട്രീയപാര്‍ട്ടികളിലെ ജനാധിപത്യം എന്നത് കൂടുതല്‍ ആളുകള്‍ അറിയേണ്ട വിഷയമാണെന്നും എല്ലാവരുടേയും അഭിപ്രായങ്ങള്‍ 
കേട്ടുകൊണ്ടുള്ള ഒരു യഥാര്‍ത്ഥ ജനാധിപത്യ സ്വഭാവം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നായിരുന്നു  മോദി അടുത്തിടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയില്‍ ഏകാധിപതിയായി പെരുമാറുന്ന മോദിയുടെ ഈ വാക്കുകളെ പരിഹസിച്ചുകൊണ്ടായിരുന്നു താക്കറെയുടെ കാര്‍ട്ടൂണ്‍. വലിയ സ്വീകാര്യതയാണ് താക്കറെയുടെ ഈ കാര്‍ട്ടൂണിന് ലഭിച്ചത്.

നേരത്തെയും മോദിയുടെ വിമര്‍ശിക്കുന്ന കാര്‍ട്ടൂണുകള്‍ രാജ്താക്കറെ തയ്യാറാക്കിയിരുന്നു. ഗാന്ധിജയന്തിക്ക് മുന്നോടിയായി ഗാന്ധിയും മോദിയും തങ്ങളുടെ ആത്മകഥകള്‍ കൈയില്‍പിടിച്ചു നില്‍ക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍.

Follow Us:
Download App:
  • android
  • ios