Asianet News MalayalamAsianet News Malayalam

മോദിയുടെ ഉറ്റമിത്രം;രാംനാഥ് കോവിന്ദിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

Ram Nath Kovind 10 Facts
Author
First Published Jun 19, 2017, 6:47 PM IST

* ഉത്തർപ്രദേശിലെ കാൺപൂരിൽ 1947 ഒക്ടോബർ 1ന് ഒരു ദളിത് കുടുംബത്തില്‍ ജനനം

* നിയമപഠനം പൂർത്തിയാക്കി മൂന്നാം ശ്രമത്തിൽ സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം

* അപ്രധാന സർവ്വീസ് കിട്ടിയതിനാൽ സിവിൽ സർവ്വീസ് ഒഴിവാക്കി സുപ്രീംകോടതിയില്‍ അഭിഭാഷകവൃത്തിയിലേക്ക്

* മൊറാർജി ദേശായിയുടെ സഹായി ആയി 1977ൽ

* സംഘപരിവാർ പ്രവർത്തനത്തിലേക്ക്

* 1994 മുതൽ 2006 വരെ 12 വർഷം രാജ്യസഭാംഗം

* 1998-2002ൽ നരേന്ദ്ര മോദി ബിജെപി ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടിയുടെ പട്ടികജാതി മോർച്ച അദ്ധ്യക്ഷന്‍

* മോദിയുടെ അടുത്ത സുഹൃത്ത്; ഇടയ്ക്ക് ഗുജറാത്തിലെത്തി മോദിയെ കാണുന്ന അപൂർവ്വം ബിജെപി നേതാക്കളിൽ ഒരാള്‍

* ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് സംസാരിച്ച വ്യക്തി

* 2015 മുതല്‍ ബീഹാർ ഗവർണ്ണര്‍

Follow Us:
Download App:
  • android
  • ios