Asianet News MalayalamAsianet News Malayalam

ഇമാമിനെതിരെ ബലാത്സംഗക്കേസ്; പീഡനം നടന്നതായി മെഡിക്കൽ റിപ്പോർട്ട്

തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിമിന് മേൽ പൊലീസ് ബലാത്സംഗക്കേസ് ചുമത്തി. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ പീഡനം തെളിഞ്ഞതോടെയാണ് ബലാത്സംഗക്കേസ് ചുമത്തിയത്.

rape case registered against imam, rape confirmed in medical checkup
Author
Trivandrum, First Published Feb 14, 2019, 2:14 PM IST

തിരുവനന്തപുര: തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അൽ ഖാസിമിന് മേൽ പൊലീസ് ബലാത്സംഗക്കേസ് ചുമത്തി. പെൺകുട്ടിയുടെ വൈദ്യ പരിശോധനയിൽ പീഡനം തെളിഞ്ഞതോടെയാണ് ബലാത്സംഗക്കേസ് ചുമത്തിയത്.

ഇതിനിടെ തിരുവനന്തപുരം തൊളിക്കോട് പോക്സോ കേസിൽ മുൻകൂർ ജാമ്യം തേടി പ്രതിയായ മുൻ ഇമാം ഷഫീഖ് അൽ ഖാസിമി ഹൈക്കോടതിയെ സമീപിച്ചിരുന്നു. താൻ നിരപരാധിയാണെന്നും സിപിഎമ്മുകാർ തന്നെ കള്ളക്കേസിൽ കുടുക്കയാണെന്നും ഷഫീഖ് അൽ ഖാസിമി ജാമ്യേപക്ഷയിൽ ആരോപിക്കുന്നു. എസ്ഡിപിഐയുടെ വേദിയിൽ സംസാരിച്ചതിനാണ് സിപിഎമ്മുകാർ തന്നെ വേട്ടയാടുന്നതെന്നാണ് ഷഫീഖ് അൽ ഖാസിമി ഹൈക്കോടതയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറയുന്നത്. 

പീഡനക്കേസിൽ ഷെഫീക്ക് അൽ ഖാസിമിനെതിരെ പെണ്‍കുട്ടി മൊഴി നല്‍കിയതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ഇയാൾ ഹൈക്കോടതിയെ സമീപിച്ചത്. ഇമാം പീഡിപ്പിച്ചെന്ന് തന്നെയാണ് പെൺകുട്ടിയുടെ മൊഴി. വനിത സിഐയുടെ നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വ്വമെന്നും പെണ്‍കുട്ടിയുടെ മൊഴിയിൽ പറയുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി എടുക്കാൻ പൊലീസ് അനുമതി തേടിയിട്ടുണ്ട്. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി നേരത്തെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

ഷെഫീക്ക് അൽ ഖാസിമിക്കായുള്ള തെരച്ചിൽ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. ഇയാൾക്കായുള്ള ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇന്ന് പുറത്തിറക്കും. അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി അശോകൻ നോട്ടീസിറക്കാനുള്ള അനുമതി തേടി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇമാം രാജ്യം വിടാൻ സാധ്യതയുള്ളതിനാൽ എല്ലാ വിമാനത്താവളങ്ങളിലും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മുൻകൂർ ജാമ്യം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കീഴടങ്ങണെന്ന് പൊലീസ് ഇമാമിൻറെ അഭിഭാഷനും സഹോദരനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios