Asianet News MalayalamAsianet News Malayalam

പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള; പാസ് വിതരണം നാളെ മുതല്‍

  • മാര്‍ച്ച് ഒമ്പത് മുതല്‍ 15 വരെ ചലച്ചിത്രമേള
  • മേള ഉദ്ഘാടനം ചെയ്യുന്നത് ടി.വി ചന്ദ്രന്‍
regional iffk at kozhikod

കോഴിക്കോട്: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മാർച്ച് ഒമ്പതു മുതൽ 15 വരെ പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള സംഘടിപ്പിക്കുന്നു. കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിലായി നടത്തുന്ന മേള സംവിധായകന്‍ ടി.വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും

ഒമ്പതിന് വൈകീട്ട് അഞ്ചിന്  കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ എം.കെ. മുനീർ എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ മൂന്ന് ഡോക്യുമെന്‍ററി ഉൾപ്പെടെ 56 സിനിമകൾ പ്രദര്‍ശിപ്പിക്കും. ഹംഗേറിയൻ ചിത്രമായ 'ഓണ്‍ ബോഡി ആന്റ് സോള്‍' ആണ് ഉദ്ഘാടന ചിത്രം. സമകാലിക ലോക സിനിമാ വിഭാഗത്തിൽ 22 സിനിമകളാണ്  പ്രദർശിപ്പിക്കുക. 

'മലയാള സിനിമ ഇന്ന്' എന്ന വിഭാഗത്തിൽ ആറു ചിത്രങ്ങളും 'ഇന്ത്യൻ സിനിമ ഇന്ന്' എന്നു വിഭാഗത്തിൽ ഒമ്പത് സിനിമകളും പ്രദർശിപ്പിക്കും.  പത്തുമുതൽ 15 വരെ മാനാഞ്ചിറ സ്‌ക്വയറിൽ പൊതുജനങ്ങൾക്കായുളള ചലച്ചിത്ര പ്രദർശനം നടക്കും. ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് നടനും സംവിധായകനുമായ ജോയ് മാത്യു പ്രദര്‍ശനത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കും.

2018ൽ 90 വർഷം തികയുന്ന മലയാള സിനിമയുടെ നവതി ആഘോഷ ത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പി. ഡേവിഡിന്റെ ഫോട്ടോകളുടെ പ്രദർശനം 10ന് രാവിലെ 11.30ന് കൈരളി തിയറ്ററിൽ എം.ടി വാസുദേവൻ നായർ ഉദ്ഘാടനം ചെയ്യും. 

സംവിധായകൻ ജി. അരവിന്ദന്റ ചരമവാർഷിക ദിനമായ 15ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ അരവിന്ദൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് അരവിന്ദന്‍റെ 'തമ്പ്' എന്ന ചി ത്രത്തിന്റെ പ്രദർശനം ഉണ്ടായിരിക്കും.

മാർച്ച് 10 മുതൽ വൈകീട്ട് 5.30ന് മീറ്റ് ദ ഡയരക്ടർ, ഓപ്പൺ ഫോറം എ ന്നിവ ഉണ്ടായിരിക്കുന്നതാണ്.  ത്രീ സ്മോക്കിംഗ് ബാരൽസ്, ഇൻ ദ ഷാഡോസ് എന്നീചിത്രങ്ങളുടെ സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കും.സംവിധായകൻ ഐ.വി ശശിക്ക് സ്മരണാഞ്ജലിയർപ്പിച്ച് 'ആൾക്കൂട്ടത്തിൽ തനിയെ' പ്രദർശിപ്പിക്കും.

കെ. ജി ജോർജിന്റെ ചലച്ചിത്ര ജീവിതം പകർത്തുന്ന 'എട്ടര ഇന്റർകട്ട്‌സ്‌​ ലൈഫ് ആന്റ് ഫി ലിംസ് ഓഫ് കെ. ജി ജോർജ്' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.

ജെ.എൻ.യുവിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റ പശ്ചാത്തലത്തിൽ കാത്തു ലൂക്കോസ് സംവിധാനം ചെയ്ത 'മാർച്ച് മാർച്ച് മാർച്ച്', ഹൈദരാബാദ് സെൻട്രൽ യൂനിവേഴ്‌സിറ്റിയിലെ രോഹിത് വെമുലയുടെ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ പി.എൻ രാമചന്ദ്ര സം വിധാനം ചെയ്ത 'ദ അൺബെയറബിൾ ബീയിംഗ് ഓഫ് ലൈറ്റ്‌സ്' എന്നീ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. പാസിന്റെ വിതരണം എട്ടിന് രാവിലെ 10.30ന് ആരംഭിക്കും.


 

Follow Us:
Download App:
  • android
  • ios