Asianet News MalayalamAsianet News Malayalam

കേന്ദ്രത്തിന്‍റെ സ്വദേശി ദർശൻ പദ്ധതി; ശ്രീപത്മനാഭ സ്വാമി ക്ഷേത്രം മുഖം മിനുക്കുന്നു

വിശ്രമകേന്ദ്രം, ശുചിമുറികൾ, മൂന്ന് ഇൻഫർമേഷൻ കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. 78.55 കോടി രൂപയുടെ പദ്ധതി ഈ മാസം 15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

renovation progresses in padmanabha swami temple
Author
Thiruvananthapuram, First Published Jan 12, 2019, 6:42 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ കേന്ദ്ര സർക്കാരിന്‍റെ സ്വദേശി ദർശൻ പദ്ധതിയുടെ ഭാഗമായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള നടപ്പാതകൾ ഗ്രാനൈറ്റ് പാകി മിനുക്കി.

പദ്ധതിയുടെ ഭാഗമായി എല്ലാ ഭാഗങ്ങളിലും നിരീക്ഷണ ക്യാമറകൾ കുടുതൽ സ്ഥാപിക്കും. വിശ്രമകേന്ദ്രം, ശുചിമുറികൾ, മൂന്ന് ഇൻഫർമേഷൻ കേന്ദ്രങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. 78.55 കോടി രൂപയുടെ പദ്ധതി ഈ മാസം 15ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

ക്ഷേത്രത്തിന് ഒന്നര മീറ്റർ ചുറ്റളവിലെ വൈദ്യുതി, ടെലിഫോൺ, കുടിവെള്ള കേബിളുകളെല്ലാം ഭൂമിക്കടിയിലാക്കി. ക്ഷേത്രത്തിന് സമീപത്തെ റോഡുകളെല്ലാം നവീകരിച്ചു, ക്ഷേത്ര ഭിത്തികളുടെ ഉയരവും കൂട്ടി. ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനവും ക്ഷേത്രത്തിന് സമീപം ഒരുങ്ങുന്നുണ്ട്.

പത്മതീർത്ഥ കുളത്തിന്‍റെ നവീകരണമാണ് പദ്ധതിയിലെ മറ്റൊരു ആകർഷണം. നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൈതൃകരീതിയിലാണെന്നതും സവിശേഷതയാണ്. ഭക്തരെയും വിനോദസഞ്ചാരികളെയും പരമാവധി ക്ഷേത്രത്തിലേക്ക് എത്തിക്കലാണ് ലക്ഷ്യം. 

Follow Us:
Download App:
  • android
  • ios