Asianet News MalayalamAsianet News Malayalam

എടിഎം തട്ടിപ്പ്: റുമാനിയക്കാര്‍ക്ക്  പ്രാദേശിക സഹായം കിട്ടിയതായി സംശയമെന്ന് ഡിജിപി

Romanians may get local helps says DGP
Author
Thiruvananthapuram, First Published Aug 13, 2016, 11:56 AM IST

തിരുവനന്തപുരം: എടിഎം തട്ടിപ്പിന് റുമാനിയക്കാര്‍ക്ക്  പ്രാദേശികമായ സഹായം കിട്ടിയിട്ടുള്ളതായി സംശയമുണ്ടെന്ന് ഡിജിപി.  മറ്റ് പ്രതികളെ കണ്ടെത്താന്‍ ഇന്‍ര്‍പോളിന്റെ സഹായത്തോടെ പര്‍പ്പിള്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും ഡിജിപി ലോകനാഥ് ബെഹ്‌റ അറിയിച്ചു. തട്ടിപ്പ് നടത്തിയ മൂന്ന് റുമേനിയന്‍ പൗരന്‍മാര്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങുന്ന പുതിയ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. 

കേരളത്തില്‍  ബാങ്ക് നടന്നതുപോലെയുള്ള ഹൈടെക് എടിഎം കവര്‍ച്ച മറ്റേതെങ്കിലും രാജ്യത്ത് നടന്നിട്ടുണ്ടോയന്നറിയാന്‍ ഇന്റര്‍പോള്‍ സഹായത്തോടെ നോട്ടിസ് പുറപ്പെടുവിക്കും.റൊമേനിയക്കാരനായ പ്രതി മരിയന്‍ ഗബ്രിയലുമായി പൊലീസ് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം ആല്‍ത്തറയിലെ എടിഎം കൗണ്ടറില്‍ പ്രതിയെ കൊണ്ടുവന്നു. 

ക്യാമറയും മറ്റുപകരണങ്ങളും സ്ഥാപിച്ച രീതി ഗബ്രിയേല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരിച്ചു. താമസിച്ച ഹോട്ടലിലും പ്രതിയെ കൊണ്ടുപോയി തെളിവെടുത്തു. മുംബൈയിലും തെളിവെടുപ്പ് നടത്തും.ഏഴു ലക്ഷം രൂപ തട്ടിയെന്ന പരാതിയാണ് ഇതുവരെ പൊലീസിന് കിട്ടിയത്. 

36 പരാതികളിലായി  ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്വേഷണ സംഘം മുംബൈയിലും പരിശോധന തുടരുകയാണ്.  സംഘത്തിലുള്ള മറ്റുള്ളവരെ കണ്ടെത്താന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് തട്ടിപ്പ് നടത്തിയ മൂന്നു പ്രതികളും തമ്പാനൂരില്‍ താമസിച്ചിരുന്ന ഹോട്ടലിന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങള്‍  പൊലീസിന് കൈമാറി. 

ഗബ്രിയല്‍, ക്രിസ്റ്റ്യന്‍ വിക്ടര്‍, ഫ്‌ലോറിയന്‍ എന്നിവര്‍ ജൂലൈ 12ന്  ഹോട്ടലിന് പുറത്തേക്ക് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ നിന്നും ലഭിച്ചത്. 

Follow Us:
Download App:
  • android
  • ios