ശബരിമലയില്‍ തിരക്കേറി; രാവിലെ ഏഴര വരെ മല കയറിയത് 23,000 പേര്‍
ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ മണിക്കൂറിൽ ശരാശരി 4000 തീർത്ഥാടകർ പമ്പ വഴി കയറുന്നുണ്ട്
പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് മുന്‍പുള്ള അവസാന ഞായറാഴ്ച്ചയായ ഇന്ന് ശബരിമലയില്‍ നല്ല തിരക്ക്. ഞായറാഴ്ച്ച രാവിലെ ഏഴ് മണി വരെ പന്പ വഴി 21,250 തീര്‍ത്ഥാടകര്‍ മല കയറി.
ഇന്നലെ ഈ സമയം 15,434 പേര്‍ മാത്രമായിരുന്നു മല കയറിയത്. ഞായറാഴ്ച്ച പുലര്‍ച്ചെ മുതല്‍ മണിക്കൂറിൽ ശരാശരി 4000 തീർത്ഥാടകർ പമ്പ വഴി കയറുന്നുണ്ട്. ഇന്നലെ ഇത് ശരാശരി 2500 ആയിരുന്നു
.