Asianet News MalayalamAsianet News Malayalam

ബി.ജെ.പി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിരുന്നു.  പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്റെ അറസ്റ്റ്. 

Sabarimala arrest K Surendran bail application in court
Author
Pathanamthitta, First Published Nov 19, 2018, 6:48 AM IST

പത്തനംതിട്ട: നിലയ്ക്കലിൽ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെ റിമാൻഡ് ചെയ്ത പത്തനംതിട്ട ജില്ലാ മജിസ്ട്രേട്രേറ്റ് അവധിയായതിനാലാണ് തിരുവല്ല കോടതിയിൽ ജാമ്യാപേക്ഷ എത്തുന്നത്.

ശനിയാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത സുരേന്ദ്രനെ പത്തനംത്തിട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതിരുന്നു.  പൊലീസ് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കെ സുരേന്ദ്രന്റെ അറസ്റ്റ്.  ഈ മാസം മുപ്പതു വരെയാണ് സുരേന്ദ്രനെ കോടതി റിമാൻഡ് ചെയ്തത്. ശബരിമല യാത്രക്കിടെ നിലക്കലിൽ വെച്ച് അറസ്റ്റിലായ സുരേന്ദ്രൻ ഇപ്പോൾ കൊട്ടാരക്കര സബ്ബ് ജയിലിലാണ്. 

Follow Us:
Download App:
  • android
  • ios