Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് നാളെ ശബരിമല കർമ്മസമിതിയുടെ ഹർത്താല്‍

നാളെ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്ത് ശബരിമല കർമ്മസമിതി.  രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. 

sabarimala karma samithi announce harthal tomorrow
Author
Thiruvananthapuram, First Published Jan 2, 2019, 2:06 PM IST

തിരുവനന്തപുരം: നാളെ സംസ്ഥാന ഹർത്താലിന് ആഹ്വാനം ചെയ്ത് ശബരിമല കർമ്മസമിതി.  രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. അതേസമയം ബി ജെ പി ഹർത്താൽ പ്രഖ്യാപിച്ചിട്ടില്ലെന്ന് പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. രണ്ട് ദിവസം പ്രതിഷേധ ദിനം ആചരിക്കാൻ ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

മുഖ്യമന്ത്രി ഭീരുവെന്നും വഞ്ചകനെന്നും ശബരിമല കര്‍മസമിതി ആരോപിച്ചു. രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുമെന്നും സമിതി വ്യക്തമാക്കി. ആചാര ലംഘനത്തിന് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് ശബരിമല കർമസമിതി ആരോപിച്ചു. മുഖ്യമന്ത്രി രാജിവച്ച് മാപ്പ് പറയണമെന്ന് ശബരിമല കർമ്മ സമിതി ആവശ്യപ്പെട്ടു.

Read More : നാളത്തെ ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികള്‍

ശബരിമല യുവതി പ്രവേശനത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടക്കുകയാണ്. ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം . സെക്രട്ടറിയേറ്റിലേക്ക് ബിജെപി പ്രവർത്തകരുടെ പ്രകടനം നടത്തി. മുഖ്യമന്ത്രിയുടെ ഓഫീസിനടുത്ത് എത്തിയ 4 സ്ത്രീകള്‍ അറസ്റ്റിലായി. 

Read More : ശബരിമല വിഷയത്തില്‍ 97 ദിവസത്തിനുള്ളില്‍ ഇത് ആറാമത്തെ ഹര്‍ത്താല്‍

 

 

 

Follow Us:
Download App:
  • android
  • ios