Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ മകരവിളക്ക് പൂജകള്‍ തുടങ്ങി

sabarimala makaravilakku
Author
First Published Dec 31, 2017, 7:42 AM IST

പത്തനംതിട്ട: ശബരിമലയില്‍ മകരവിളക്ക് പൂജകള്‍ തുടങ്ങി. ഇന്ന് പുലര്‍ച്ചെ ഗണപതിഹോമത്തോടെ പൂജകള്‍ക്ക് തുടക്കമായി. പുലര്‍ച്ചെ മൂന്ന് മണിക്ക് നടന്ന ഗണപതിഹോമത്തോടെയാണ് ഈ വര്‍ഷത്തെ മകരവിളക്ക് പൂജകള്‍ക്ക് തുടക്കമായത്. ഇന്നലെ വൈകിട്ട് നട തുറന്നുവെങ്കിലും പൂജകള്‍ക്ക് ഇന്നാണ് തുടക്കമായത്. 

മണ്ഡലകാലത്തിന് ശേഷം നട തുറന്ന ആദ്യദിവസം തന്നെ വന്‍ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഘട്ടം ഘട്ടമായാണ് ഭക്തര സന്നിധാനത്തേക്ക് കയറ്റിവിടുന്നത്.  മകരവിളക്ക് സമയത്ത് തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നുമുള്ള ഭക്തര്‍ കൂടുതലായി എത്തുമെന്നാണ് അധികൃതരുടെ കണക്ക് കൂട്ടല്‍. മകരവിളക്ക് ദര്‍ശനത്തിനായി ഭക്തര്‍ തമ്പടിക്കുന്ന സ്ഥലങ്ങളില്‍ ദുരന്തനിവാരണ സേന പരിശോധന നടത്തും .1800 പൊലീസുകാരും  ആര്‍ പി എഫ്  ഉള്‍പ്പടെയുള്ള കേന്ദ്രസേനകളുടെ ചേര്‍ന്നാണ് സുരക്ഷയൊരുക്കുന്നത്.
 

Follow Us:
Download App:
  • android
  • ios