Asianet News MalayalamAsianet News Malayalam

ശബരിമലയില്‍ ഇന്ന് ഉത്സവകൊടിയേറ്റം

  • നാളെ മുതല്‍ 29 വരെ ഉത്സവബലി തുടങ്ങിയ ചടങ്ങുകള്‍ നടക്കും
sabarimala ulsavam

തിരുവനന്തപുരം: ഈ വര്‍ഷത്തെബരിമല ഉത്സവത്തിന് ഇന്ന് കൊടിയേറും. രാവിലെ 10.20-നും 11.15-നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ കൊടിയേറ്റ് നടക്കും. തന്ത്രി കണ്ഠര് മഹേശ്വരരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക.

നാളെ മുതല്‍ 29 വരെ ഉത്സവബലി തുടങ്ങിയ ചടങ്ങുകള്‍ നടക്കും. 29-ന് പള്ളിവേട്ടയും മുപ്പതിന് പമ്പയില്‍ ആറാട്ടും ഉണ്ട്. തുടര്‍ന്ന് ശബരിമലയിലേക്ക് എഴുന്നള്ളത്തും നടക്കും. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷചടങ്ങുകള്‍ക്ക് ശേഷം 30-ന് രാത്രി 10 മണിക്ക് നടയടക്കും.
 

Follow Us:
Download App:
  • android
  • ios