Asianet News MalayalamAsianet News Malayalam

സൗദിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ടാക്‌സി സര്‍വിസ് നടത്താന്‍ അനുമതി

പബ്ലിക് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയില്‍ നിന്നും അനുമതിപ്പത്രം ലഭിക്കുന്ന സ്വകര്യ വാഹന ഉടമകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താനുള്ള നിയമ ഭേദഗതിക്ക് ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി.

saudi cabinet allows private vehicles to operate taxi services

ജിദ്ദ: സൗദിയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ടാക്‌സി സര്‍വിസ് നടത്താന്‍ മന്ത്രിസഭയുടെ അനുമതി. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് വിലയിരുത്തല്‍. 

പബ്ലിക് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയില്‍ നിന്നും അനുമതിപ്പത്രം ലഭിക്കുന്ന സ്വകര്യ വാഹന ഉടമകള്‍ക്ക് ടാക്‌സി സര്‍വീസ് നടത്താനുള്ള നിയമ ഭേദഗതിക്ക് ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇതനുസരിച്ച് സ്വകാര്യ വാഹന ഡ്രെവിങ് ലൈസന്‍സ് ഉപയോഗിച്ച് തന്നെ ഇനി ടാക്‌സി സേവനം നടത്താം.  എന്നാല്‍ മന്ത്രിസഭയുടെ അനുമതി സ്വദേശികള്‍ക്കെന്നോ വിദേശികള്‍ക്കെന്നോ പ്രത്യേകം എടുത്തു പറയുന്നില്ല. 

സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചു ടാക്‌സി സര്‍വീസ് നടത്തുന്നതിനുള്ള അനുമതി സ്വദേശികള്‍ക്കു മാത്രമായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെപൊതു ഗതാഗത അതോറിറ്റി വ്യക്തമാക്കിയിരുന്നു. അതേസമയം പുതിയ തീരുമാനത്തിലൂടെ കൂടുതല്‍ സ്വദേശികളെ ടാക്‌സി സേവന മേഖലയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്. 

 

Follow Us:
Download App:
  • android
  • ios