Asianet News MalayalamAsianet News Malayalam

എസ്ഡിപിഐ നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

  • കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയച്ച സാഹചര്യത്തിലാണ് പിന്മാറ്റം
sdpi harthal cancelled
Author
First Published Jul 16, 2018, 8:05 PM IST

കോഴിക്കോട്: എസ്ഡിപിഐ സംസ്ഥാന വ്യാപകമായി  ചൊവ്വാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ നേതാക്കളെ വിട്ടയച്ച സാഹചര്യത്തിലാണ് ഹർത്താൽ തീരുമാനത്തിൽ നിന്നുള്ള പിന്മാറമെന്ന് എസ്ഡിപിഐ നേതൃത്വം അറിയിച്ചു.

എറണാകുളം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനം നടത്തി ഇറങ്ങവേ സംസ്ഥാന പ്രസിഡന്റ് അടക്കം ആറ് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതില്‍ പ്രതിഷേധിച്ചാണ് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി, വൈസ് പ്രസിഡന്റ് എം.കെ. മനോജ് കുമാര്‍, ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഷൗക്കത്തലി തുടങ്ങിയവരെ അറസ്റ്റ് ചെയ്തത്.

Follow Us:
Download App:
  • android
  • ios