Asianet News MalayalamAsianet News Malayalam

പി.വി അൻവറിന് വീണ്ടും തിരിച്ചടി; തടയണ പൊളിക്കണമെന്ന് എസ്.സി എസ്. ടി കമ്മീഷനും

Setback for pv anwar
Author
First Published Dec 14, 2017, 10:38 AM IST

കോഴിക്കോട്: പി വി അന്‍വറിന്‍റെ തടയണ പൊളിക്കാന്‍ മലപ്പുറം ജില്ലാഭരണ കൂടം തീരുമാനിക്കും മുന്‍പേ സമാന നടപടിക്ക് എസ് സി എസ് ടി കമ്മീഷന്‍ ഉത്തരവിട്ടതിന്‍റെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് . ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തിയെന്ന പരാതിയിലാണ് കമ്മീഷന്‍ ഇടപെട്ടത്.

തടയണ സ്ഥിതി ചെയ്യുന്ന ചീങ്കണ്ണിപ്പാലിയിലെ പട്ടിക വര്‍ഗ കോളനിയിലേക്കുള്ള കുടിവെള്ളം തടസപ്പെടുന്നുവെന്നായിരുന്നു പരാതി. തടയണ കെട്ടിയ ശേഷമുള്ള വേനല്‍കാലത്ത്  കോളനിയില്‍ വലിയ കുടിവെള്ളക്ഷാമം അനുഭവപ്പെട്ടിരുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാളിദാസന്‍ എന്ന വ്യക്തിയാണ് 2016 സെപ്റ്റംബറില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷനെ സമീപിച്ചത്. മലപ്പുറം ജില്ലാ കളക്ടറില്‍ നിന്നടക്കം പരാതിയില്‍ കമ്മീഷന്‍ വിശദീകരണം തേടിയിരുന്നു. 

2015 ല്‍ പി വി അന്‍വര്‍ എംഎല്‍എയുടെ കൈവശം ഭൂമിയുണ്ടായിരുന്ന സമയത്താണ്  തടയണ നിര്‍മ്മിച്ചതെന്ന വിവരമാണ് ഏറനാട് തഹസില്‍ദാര്‍, പെരിന്തല്‍മണ്ണ സബ്കളക്ടര്‍ എന്നിവരുടെ റിപ്പോര്‍ട്ടുികളെ അടിസ്ഥാനമാക്കി കളക്ടര്‍ കമ്മീഷന് കൈമാറിയത്. തുടര്‍ന്ന് കഴി‍ഞ്ഞ മാസം പതിമൂന്നിന് നടന്ന സിറ്റിംഗിലാണ് കമ്മീഷന്‍ നിര്‍ണ്ണായക തീരുമാനമെടുത്തത്. കുടിവെള്ള സ്രോതസ് തടഞ്ഞ് തടയണ കെട്ടിയതിന് പട്ടികവര്‍ഗ പീഡന നിരോധന നിയമം വകുപ്പ് 3g പ്രകാരമാണ് നടപടികള്‍ സ്വീകരിച്ചത്. 

തടയണ പൊളിച്ചു കളയുന്നതിനൊപ്പം, നിയമ ലംഘനത്തിന് കൂട്ടു നിന്ന പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ പേരില്‍ വകുപ്പ് തല നടപടികള്‍ക്കും കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മലപ്പുറം ജില്ലാ കളടക്ര്‍ക്കാണ് റിട്ട ജസ്റ്റിസ് പി എന്‍ വിജയകുമാര്‍ നടപടികള്‍ക്കായി ഉത്തരവ് കൈമാറിയത്. പെരിന്തല്‍മണ്ണ ആര്‍ഡിഒയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഇക്കഴി‍ഞ്ഞ 8ന് മലപ്പുറം ജില്ലാഭരണകൂടവും സമാന നടപടികള്‍ കൈക്കൊണ്ടിരുന്നു.

Follow Us:
Download App:
  • android
  • ios