Asianet News MalayalamAsianet News Malayalam

സീരിയലിലെ ആത്മഹത്യാ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴ് വയസ്സുകാരി ഷാള്‍ കുടുങ്ങി മരിച്ചു

  • ആത്മഹത്യാ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴ് വയസ്സുകാരി മരിച്ചു
seven year old girl died while imitating suicide scene showed in a tv serial

കൊല്‍ക്കത്ത: ടെലിവിഷന്‍ സീരിയലിലെ ആത്മഹത്യാ രംഗം അനുകരിക്കാന്‍ ശ്രമിച്ച ഏഴ് വയസ്സുകാരി ഷാള്‍ കഴുത്തില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. സംഭവ സമയത്ത് പെണ്‍കുട്ടിയും രണ്ട് മാസം പ്രായമുള്ള സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊല്‍ക്കത്തിയലാണ് സംഭവം നടന്നത്. അയല്‍വാസിയോട് കുഞ്ഞുങ്ങളെ ശ്രദ്ധിക്കാന്‍ ഏല്‍പ്പിച്ച് അടുത്തുള്ള പോസ്റ്റ ഓഏഫീസില്‍ പണം നിക്ഷേപിക്കാന്‍ പോയതായിരുന്നു അമ്മ. അച്ഛന്‍ ജോലിയ്ക്ക് പോയിരുന്നതിനാല്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. 

അമ്മ പോസ്റ്റ് ഓഫീസില്‍നിന്ന് തിരിച്ച് വന്ന് നോക്കിയപ്പോള്‍ കുഞ്ഞ് സീലിംഗില്‍ തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്വാസം മുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കാനായി കാത്തിരിക്കുകയാണ് പൊലീസ്. കണ്ടുകൊണ്ടിരുന്ന സീരിയലിലെ രംഗം അനുകരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുടുങ്ങിയായിരിക്കും കുട്ടി മരിച്ചിട്ടുണ്ടാകുക എന്ന് ബരാക്ക്പൂര്‍ പൊലീസ് ഓഫീസര്‍ പറഞ്ഞു. ടിവിയില്‍ കാണാറുള്ള രംഗങ്ങള്‍ കുട്ടി അനുകരിക്കാറുണ്ടെന്ന് ബന്ധു പറഞ്ഞു. പക്ഷേ ഇത് ഇങ്ങനെ ഒരു അപകടത്തിലെത്തിക്കുമെന്ന് കരുതിയില്ലെന്നും ബന്ധു വ്യക്തമാക്കി. 


 

Follow Us:
Download App:
  • android
  • ios