Asianet News MalayalamAsianet News Malayalam

ചലച്ചിത്ര നടി ഉൾപ്പെട്ട അഞ്ചംഗ പെൺവാണിഭ സംഘം പിടിയില്‍

Sex racket
Author
First Published Oct 22, 2016, 10:54 AM IST

ഇടുക്കി: തൊടുപുഴക്ക് സമീപം കദളിക്കാട് ചലച്ചിത്ര നടി ഉൾപ്പെട്ട അഞ്ചംഗ പെൺവാണിഭ സംഘം പിടിയിലായി. തൊടുപുഴ – മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് തെക്കേമലയിൽ വാടകവീട് കേന്ദ്രീകരിച്ചായിരുന്നു പെൺവാണിഭം. പാലക്കാട് സ്വദേശിയായ യുവതി, ഇടനിലക്കാരായ തൊടുപുഴ തെക്കുംഭാഗം സ്വദേശി മോഹനൻ, പുറപ്പുഴ സ്വദേശി ബാബു, ഇടപാടുകാരായ കരിമണ്ണൂർ മുളപ്പുറം സ്വദേശി അജീബ്, ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരാഴ്ചയായി ഇവരുടെ വീട് പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇടനിലക്കാരനായ മോഹനന്റെ കൈയിൽനിന്ന് കണ്ടെടുത്ത ഡയറിയിൽ 20ലേറെ പെൺകുട്ടികളുടെ പേരും വിവരങ്ങളുമുണ്ട്.

Follow Us:
Download App:
  • android
  • ios