Asianet News MalayalamAsianet News Malayalam

കാശ്മീര്‍ ഏറ്റുമുട്ടല്‍; ഇന്ത്യയെ കുറ്റപ്പെടുത്തി ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി

  • ഇന്ത്യയെ കുറ്റപ്പെടുത്തി അഫ്രീദിയുടെ  ട്വീറ്റ്
Shahid Afridi tweet on kashmir raw

ഇന്ത്യന്‍ അധീന കാശ്മീരില്‍ പ്രതിഷേധകരും സൈന്യവും തമ്മില്‍ തുടരുന്ന ആക്രമണത്തെ അപലപിച്ച് മുന്‍ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. സ്വയം നിര്‍ണ്ണയാവകാശത്തിന് വേണ്ടി ശബ്ദമുയര്‍ത്തുന്നവരെ സര്‍ക്കാര്‍ വെടിവച്ചു കൊല്ലുകയാണെന്ന് അഫ്രീദി ട്വിറ്ററില്‍ കുറിച്ചു. എന്തുകൊണ്ടാണ് കാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടാത്തതെന്നും അഫ്രീദഗി ട്വിറ്ററിലൂടെ ചോദിച്ചു. 

അഫ്രീദിയുടെ ട്വിറ്റര്‍ പോസ്റ്റ്

''ഇന്ത്യന്‍ അധീന കാശ്മീരില്‍ ഇപ്പോള്‍ നടക്കുന്നത് ഭീതിതമായ സംഭവങ്ങളാണ്. സ്വാതന്ത്ര്യത്തിനും സ്വയം നിര്‍ണ്ണയാവകാശത്തിനുമായി ശബ്ദമുയര്‍ത്തുന്ന നിരപരാധികളെ ക്രൂരരായ ഭരണകൂടം വെടിവച്ച് കൊല്ലുകയാണ്. എവിടെയാണ് ഐക്യരാഷ്ട്രസഭ എന്നാണ് എനിക്ക് അത്ഭുതം. എന്തുകൊണ്ടാണ് ഈ രക്തച്ചൊരിച്ചില്‍ തടയാന്‍ അവര്‍ ശ്രമം നടത്താത്തത് ? ''

അതേസമയം കാശ്മീര്‍,വിഷയത്തില്‍ ഉത്കണ്ഠ അറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് പ്രസ്താവന ഇറക്കി മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു യുഎന്നിനെയടക്കം കുറ്റപ്പെടുത്തിയുള്ള അഫ്രീദിയുടെ ട്വീറ്റ്. മനുഷ്യാവകാശ നിയമ പ്രകാരം രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാന്‍ അതത് രാഷ്ട്രങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന. 

കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യന്‍ അധീന കാശ്മീരില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികരും 11 ഭീകരരും രണ്ട് തദ്ദേശവാസികളും കൊല്ലപ്പെട്ടിരുന്നു.  അനന്ത് നാഗ് ജില്ലയില്‍ ഒരിടത്തും ഷോപിയാനിയില്‍ രണ്ടിടങ്ങളിലുമായാണ് ഭീകരരുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. 

 

.


 

Follow Us:
Download App:
  • android
  • ios