Asianet News MalayalamAsianet News Malayalam

സിഡ്ക്കോ മുന്‍ എംഡി സിജി ബഷീറിനെ പുറത്താക്കി

SIDCO Saji Basheer vigilance case
Author
First Published Dec 7, 2017, 1:08 PM IST

തിരുവനന്തപുരം: നിരവധി വിജിലന്‍സ് കേസുകളില്‍ പ്രതിയായ സിഡ്കോ മുന്‍ എംഡി സിജി ബഷീറിനെതിരെ സര്‍ക്കാര്‍ നടപടി. സജി ബഷീറിനെ ഒരു പൊതുമേഖല സ്ഥാനത്തിലും നിയമനം നല്‍കില്ലെന്ന് വ്യവസായ വകുപ്പ് ഉത്തരവിറക്കി. സജി ബഷീര്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും വ്യവസായ വകുപ്പ് സെക്രട്ടറി പറയുന്നു.

കോടികളുടെ ക്രമക്കേടുകളില്‍  പ്രതിയായ സജി ബഷീറിനെ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍സ് എന്റര്‍പ്രൈസസിന്റെ എംഡി സ്ഥാനത്തു നിന്നും മാറ്റിയിരുന്നു. സര്‍ക്കാര്‍ വീണ്ടും നിയമനം നല്‍കാത്തത് ചോദ്യം ചെയ്താണ് സജി ബഷീര്‍ ഹൈക്കോടതിയെ സമീപിച്ചത്. സിഡ്കോയുടെ സ്ഥിരം എംഡിയായി തന്നെ സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെന്നായിരുന്നു സജി ബഷീര്‍ ഹൈക്കോടതിയെ അറിയിച്ചത്.

തുടര്‍ന്ന് നിയമനം നല്‍കുന്ന കാര്യം പരിശോധിക്കാന്‍ സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചപ്പോഴാണ് സജി ബഷീറിനെ പൂര്‍ണമായും തള്ളികൊണ്ട് വ്യവസായ സെക്രട്ടറി ഉത്തരവിറക്കിയത്. സി-ആപ്റ്റ് എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സജി ബഷീറിനെ സര്‍ക്കാര്‍ നേരത്തെ പിരിച്ചുവിട്ടതാണ്. ഇക്കാര്യം സജി ബഷീര്‍ കോടതിയെ അറിയിച്ചിട്ടില്ല. മുന്‍ സര്‍ക്കാര്‍ സിഡ്കോയില്‍ നിന്നും സജി ബഷീറിനെ കേരള ഇന്‍ഡസ്ട്രിയല്‍സ് എന്റര്‍പ്രൈസസിലേക്ക് മാറ്റിയിരുന്നു.

അന്ന് സ്ഥലംമാറ്റത്തെ ചോദ്യം ചെയ്യാത്തതിനാല്‍ സിഡ്ക്കോയുടെ സ്ഥിരം എംഡിയെന്ന വാദം നിലയനില്‍ക്കില്ലെന്നും വ്യവസായ സെക്രട്ടറി പോള്‍ എംഡിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇതോടെ സര്‍ക്കാര്‍ പിരിച്ചുവിട്ട സജി ബഷീര്‍ ഇത്രകാലം ഉന്നത പദവലിയിരുന്ന് എങ്ങനെ സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയെന്ന ചോദ്യമാണ് ഉയരുന്നത്.

 

Follow Us:
Download App:
  • android
  • ios