Asianet News MalayalamAsianet News Malayalam

ഫാ.കുര്യാക്കോസിന്‍റേത് സ്വാഭാവിക മരണമെന്ന് എസ്പി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ ഫാ.കുര്യാക്കോസിന്‍റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനമെന്ന്  ഹോഷിയാർപൂർ എസ്പി ജെ.ഇളഞ്ചെഴിയന്‍. 

sp on kuriakose kattutharas death
Author
Jalandhar, First Published Oct 22, 2018, 7:20 PM IST

 

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ  ഫാ.കുര്യാക്കോസിന്‍റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനമെന്ന്  ഹോഷിയാർപൂർ എസ്പി. ആരോപണങ്ങൾ ഉയർന്നതിനാൽ  മെഡിക്കൽ ബോർഡ് രൂപീകരിക്കാനും നിർദ്ദേശം നൽകി. ഇവരുടെ പരിശോധനക്ക് ശേഷം അന്തിമ നിഗമനത്തിലെത്തും. ബന്ധുക്കളുടെ മൊഴി എടുക്കും. മുറിയിൽ ആരെങ്കിലും അതിക്രമിച്ച് കടന്നതിന് തെളിവില്ല എന്നും എസ്പി ജെ. ഇളഞ്ജെഴിയന്‍ പറഞ്ഞു. 

അതേസമയം, വൈദികന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്  കുര്യാക്കോസ്  കാട്ടുതറയുടെ സഹോദരന്‍ ജോയ് ആരോപിച്ചു. ഫ്രാങ്കോമുളയ്ക്കല്‍ നിരന്തരം പീഡിപ്പിച്ചിരുന്നു എന്ന്  സഹോദരന്‍ ജോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുര്യാക്കോസ് കാട്ടുതറയുടെ വാഹനവും വീടും നേരത്തെ ആക്രമിച്ചിരുന്നു. ആക്രമണത്തിന് പിന്നില്‍ ബിഷപ്പായിരുന്നു എന്നും ജോയ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം ആലപ്പുഴയില്‍ നടത്തണമെന്നും ബന്ധുക്കള്‍ പറയുന്നു. ജലന്ധറിലെ പോസ്റ്റ്മോര്‍ട്ടത്തിന് കുടുംബത്തിന്‍റെ അനുമതിയില്ല. അന്വേഷണം വേണമെന്നും സഹോദരന്‍ ജോയ് പറഞ്ഞു.

Follow Us:
Download App:
  • android
  • ios