Asianet News MalayalamAsianet News Malayalam

ശബരിമല: സുപ്രീംകോടതി വിധി അന്തിമമല്ല; സർക്കാർ വിചാരിച്ചാൽ എല്ലാ സംഘര്‍ഷം ഒഴിവാക്കാമെന്ന് ശ്രീധരന്‍ പിള്ള

സമവായ അന്തരീക്ഷത്തില്‍ കാര്യങ്ങള്‍ കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ചെവികൊണ്ടിരുന്നില്ല. സര്‍ക്കാരിന് വൈകിവന്ന ബുദ്ധി അവരെ നേര്‍വഴിക്ക് നയിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

Sreedharan Pillai says conflict can omitted if government decides
Author
Trivandrum, First Published Nov 15, 2018, 9:47 AM IST

തിരുവനന്തപുരം: സുപ്രീംകോടതി വിധി അന്തിമമല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരന്‍ പിള്ള. വിധി അടിയന്തരമായി നടപ്പാക്കേണ്ട സാഹചര്യമില്ല. സർക്കാർ വിചാരിച്ചാൽ എല്ലാ സംഘ‌ർഷവും ഒഴിവാക്കാമെന്നും പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

മണ്ഡല മകരവിളക്ക് കാലത്ത് സംഘര്‍ഷമുണ്ടാകാതെ പോകാന്‍ സര്‍ക്കാര്‍ വിചാരിച്ചാല്‍ കഴിയും. ഇപ്പോഴുള്ള സുപ്രീംകോടതി വിധി അന്തിമമല്ലെന്നും അന്തിമമായാല്‍ മാത്രമേ നടപ്പാക്കേണ്ട ബാധ്യതയുള്ളുവെന്നുമാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. സമവായ അന്തരീക്ഷത്തില്‍ കാര്യങ്ങള്‍ കൊണ്ട് പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ ചെവികൊണ്ടിരുന്നില്ല. സര്‍ക്കാരിന് വൈകിവന്ന ബുദ്ധി അവരെ നേര്‍വഴിക്ക് നയിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

അതേസമയം മണ്ഡലകാല പൂജകൾക്കായി ശബരിമല നട നാളെ തുറക്കുമ്പോള്‍  നവംബര്‍ 17 ന് (ശനിയാഴ്ച) സന്ദര്‍ശനത്തിന് എത്തുമെന്ന് വനിതാവകാശ പ്രവർത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി പറഞ്ഞിരുന്നു.  ആറ് യുവതികള്‍ക്കൊപ്പം എത്തുമെന്ന് പറ‍ഞ്ഞ തൃപ്തി സുരക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതിയതായും പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios