Asianet News MalayalamAsianet News Malayalam

ബി​ജെ​പി നേ​താ​വ് പിതാവിനെ അപമാനിച്ചു; മനം നൊന്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

Student Attempts Suicide After BJP Leader Insult Father
Author
First Published Feb 26, 2018, 10:05 AM IST

ജ​ബ​ൽ​പു​ർ:  ബി​ജെ​പി നേ​താ​വ്  പി​താ​വി​നെ അ​പ​മാ​നി​ച്ച​തി​ൽ മ​നം​നൊ​ന്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ൽ​പു​രി​ൽ ആണ് സംഭവം. സാമ്പത്തികതര്‍ക്കവുമായി ബന്ധപ്പെട്ട് ബി​ജെ​പി ന്യൂ​ന​പ​ക്ഷ സെ​ൽ ത​ല​വ​ൻ മു​ഹ​മ്മ​ദ് ഷെ​ഫീ​ഖിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് എതിര്‍ത്ത് സംസാരിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ ബിജെപി നേതാവ് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വി​നെ, ഹീ​ര കു​നി​ഞ്ഞു​നി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച​ശേ​ഷം പു​റ​ത്ത് വെ​ള്ള​ക്കു​പ്പി വ​ച്ചു. പല ത​വ​ണ ഇ​ത് ആ​വ​ർ​ത്തി​ച്ചു. ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമം.

ക​ഴി​ഞ്ഞ ദി​വ​സം  ഈ ​വീ​ഡി​യോ പെ​ണ്‍​കു​ട്ടി പ​ഠി​ക്കു​ന്ന കോ​ള​ജി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചിരുന്നു. ഇത് വിദ്യാര്‍ത്ഥിനിയും കണ്ടു. ഇതോടെ അപമാനിതയായി   വൈ​കി​ട്ട് വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി വി​ഷം ക​ഴി​ച്ചു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ക്ക​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​ര​നാ​യ ബി​ജെ​പി നേ​താ​വി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത് വന്നിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios