Asianet News MalayalamAsianet News Malayalam

പതിനാലുകാരായ രണ്ട് വിദ്യാർത്ഥികളെ കാണാതായി

Student missing Kozhikkode
Author
First Published Feb 7, 2018, 11:37 PM IST

കോഴിക്കോട്: ചേളന്നൂരിൽ പതിനാല് വയസുള്ള രണ്ട് വിദ്യാർത്ഥികളെ കാണാതായി. മുഹമ്മദ് ഷാഹിൽ, അഭിനവ് കൃഷ്ണ എന്നിവരെയാണ് കാണാതായത്. അയൽക്കാരും സുഹൃത്തുക്കളുമായ മുഹമ്മദ് ഷാഹിലിനേയും അഭിനവ് കൃഷ്ണയേയും ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്. കൂടത്തിങ്കൽ രാധാകൃഷ്ണന്‍റേയും നിഷയുടേയും മൂത്ത മകനാണ് അഭിനവ്. പാലത്ത്, ജനത യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി.

കളങ്ങൊള്ളിത്താഴം ഞാറക്കാട്ട് മീത്തൽ മുഹമ്മദ് റഫീഖ്‌, ഷർമ്മിള ദമ്പതികളുടെ മകനാണ് മുഹമ്മദ് ഷാഹിൽ. മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്നു. രണ്ട് പേരേയും ഒരുമിച്ച് ആണോ കാണാതായത് എന്നത് സoബസിച്ച് ഇപ്പോഴും വ്യക്തതയില്ല. പോലീസ് അന്വേഷണം തുടരുകയാണ്. അതിനിടയില്‍ കുട്ടികളെ കണ്ടെത്തി എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണങ്ങളും നടക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios