Asianet News MalayalamAsianet News Malayalam

കീഴാറ്റൂര്‍ ബൈപ്പാസ്; ആത്മഹത്യാ ഭീഷണിയുമായി വയല്‍ക്കിളികള്‍

  • ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരക്കാരുടെ ഭീഷണി.
Subathuram Bypass Fields with suicide threat

കണ്ണൂര്‍:   കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികളുടെ ആത്മഹത്യാ ഭീഷണി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരക്കാരുടെ ഭീഷണി. ഇവരെ അറസ്റ്റ് ചെയ്തു നീക്കാന്‍ സാധ്യതയുണ്ട്. ബൈപ്പാസ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന്  ഉദ്യോഗസ്ഥ സംഘം ഇന്ന് സ്ഥലം അളക്കും. ഉദ്യോഗസ്ഥരെ സ്ഥലമളക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി. 

സ്ഥലം അളക്കാന്‍ എത്തിയാല്‍ തടയാനായി വയല്‍ക്കിളികള്‍ സമരസ്ഥലതുണ്ട്. വന്‍ പോലീസ് സംഘം ആണ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കുന്നത്. അറസ്റ്റ് ചെയ്യാന്‍ ശ്രമം ഉണ്ടായാല്‍ ആത്മഹത്യ ചെയ്യും എന്നാണ് സമരക്കാരുടെ ഭീഷണി. വയലില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്‍കറ്റകള്‍ക്ക് തീയിട്ടും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചും സമരസമിതി പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുകയാണ്.

കണ്ണൂര്‍ തളിപ്പറമ്പിന് കൂഴാറ്റൂരില്‍ ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് എന്തുവന്നാലും തടയുമെന്ന നിലപാടിലാണ് വയല്‍ക്കിളികള്‍. ദേശീയ പാതയ്ക്കായി കീഴാറ്റൂരിലെ വയലിന് മദ്ധ്യത്തിലൂടെയാണ് റോഡിന്റെ രൂപരേഖ ഉണ്ടാക്കിയത്. എന്നാല്‍ കൃഷി നടക്കുന്ന വയലില്‍ നിന്ന് റോഡിന്റെ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തുകയായിരുന്നു. സിപിഎമ്മിന്റെ വോട്ട് ബാങ്കായ കീഴാറ്റൂരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും സമരരംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ സമരസമിതി തയ്യാറായില്ല. ഇത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. വയല്‍ സംരക്ഷണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സമരസമിതി വയല്‍ക്കിളികളുടെ നേതൃത്വത്തിലാണ് സമര പ്രതിരോധം നടക്കുന്നത്.
 

Follow Us:
Download App:
  • android
  • ios