Asianet News MalayalamAsianet News Malayalam

എന്തിനാണ് ബ്രെക്സിറ്റ് വോട്ട്; അറിയേണ്ട പ്രധാന കാര്യങ്ങള്‍

The Brexit Vote: Everything You Need To Know About How, Why
Author
London, First Published Jun 22, 2016, 10:30 PM IST
  • നിലവില്‍ 28 രാജ്യങ്ങള്‍ അംഗങ്ങളായ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരേണ്ടതുണ്ടോ എന്നതാണ് ചോദ്യം.
  • ഇംഗ്ലണ്ട്, വെയ്ല്‍സ്, സ്കോട്ട്‍ലാന്റ് , വടക്കന്‍ അയര്‍ലാന്റ് തുടങ്ങിയ മേഖലകള്‍ ചേര്‍ന്നതാണ് ബ്രിട്ടന്‍
  • യൂറോപ്യന്‍ യൂണിയന്റെ മുന്‍സംഘടനയായ യൂറോപ്യന്‍ എക്കണോമിക് കമ്മിറ്റിയില്‍ 1973ല്‍  ബ്രിട്ടന്‍ അംഗമായി.
  • യൂറോപ്യന്‍ എക്കണോമിക് കമ്മിറ്റിയില്‍ തുടരേണ്ടതുണ്ടോയെന്നത് സംബന്ധിച്ച് 1975 ല്‍ ബ്രിട്ടനില്‍ ഹിതപരിശോധന നടന്നു.
  • കമ്മിറ്റിയില്‍ തുടരണമെന്ന ലേബര്‍ സര്‍ക്കാരിന്റെ നയത്തെ അന്ന് 67ശതമാനം പേര്‍ പിന്തുണച്ചു.
  • സാമ്പത്തിക, അഭയാര്‍ത്ഥി പ്രശ്നങ്ങളാണ് പ്രധാനമായും ഇപ്പോള്‍ ഹിതപരിശോധനയിലേക്ക് നയിച്ചിരിക്കുന്നത്.
  • ഓരോ അംഗരാജ്യങ്ങളും തങ്ങളുടെ ദേശീയ വരുമാനത്തിന് ആനുപാതികമായ വിഹിതം അംഗത്വഫീസായി എല്ലാ വര്‍ഷവും യൂറോപ്യന്‍ യൂണിയന് നല്‍കണം.
  • ഇതില്‍ ഏറ്റവും കൂടുതല്‍ തുക നല്‍കുന്ന രാജ്യങ്ങള്‍ ഫ്രാന്‍സ്, ജര്‍മ്മനി, ബ്രിട്ടന്‍ എന്നിവരാണ്.
  • നല്‍കുന്ന തുകയെക്കാള്‍ കുറഞ്ഞ ബ‍ജറ്റ് വിഹിതം ലഭിക്കുന്ന പത്ത് അംഗരാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍.
  • ബ്രിട്ടന്‍ യൂണിയനില്‍ തുടരണമെന്നതാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ നിലപാട്.
  • മുന്‍ലണ്ടന്‍ മേയറും എംപിയുമായ ബോറിസ് ജോണ്‍സണാണ് യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന ക്യാമ്പയിന് നേതൃത്വം കൊടുക്കുന്നത്
  • ഇരുവരും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കാരാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഹിതപരിശോധനയില്‍ നിഷ്പക്ഷ നിലപാടിലാണ്.
  • കഴിഞ്ഞ യൂറോപ്യന്‍ യൂണിയന്‍ ഇലക്ഷനില്‍ ഏറ്റവും അധികം സീറ്റുകള്‍ നേടിയ ഇന്‍ഡിപെന്‍ഡന്റ് പാര്‍ട്ടിയും യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന നിലപാടിലാണ്.
  • ഡെന്‍മാര്‍ക്കിന്റെ ഭാഗമായിരുന്ന ഗ്രീന്‍ലാന്റ് 1982ല്‍ രാജ്യത്ത് ഹിതപരിശോധന നടത്തി 1985ല്‍ യൂറോപ്യന്‍ എക്കണോമിക് കമ്മിറ്റിയില്‍ നിന്ന് പുറത്തുപോയി.
  • യൂറോപ്യന്‍ യൂണിയന് പുറത്തുപോകാനുള്ള നടപടി ക്രമം.

 

യൂറോപ്യന്‍ യൂണിയന്‍ വിടണമെന്നതിന് ഹിതപരിശോധനയില്‍ ഭൂരിപക്ഷം കിട്ടിയാല്‍ പ്രധാനമന്ത്രി യൂറോപ്യന്‍ യൂണിയന് പ്രസിഡന്റിന് ഇത് സംബന്ധിച്ച് കത്ത് എഴുതണം.
രണ്ട് വ‌ര്‍ഷത്തോളം നീളുന്ന നടപടിക്രമങ്ങള്‍ക്കൊടുവിലേ ഔദ്യോഗികമായി അംഗരാജ്യത്തിന് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ കഴിയൂ.
 
ഏതൊക്കെ രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനിലുള്ളത്

  • 28 യൂറോപ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയാണ് യൂറോപ്യന്‍ യൂണിയന്‍.
  • 1958ല്‍ ആറു രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച യൂറോപ്യന്‍ എക്കണോമിക് കമ്മിറ്റിയാണ് 1993ല്‍ യൂറോപ്യന്‍ യൂണിയന്‍ ആയത്.
  • പൊതുവിപണി, സ്വതന്ത്രമായ സഞ്ചാരം , പൊതുനാണയം, പൊതുനിയമങ്ങള്‍ എന്നിവ യൂറോപ്യന്‍ യൂണിയന്‍ നടപ്പിലാക്കുന്നു.
  • യൂറോപ്യന്‍ പാര്‍ലമെന്റാണ് പരമോന്നത ഭരണസ്ഥാപനം.
  • ജനസംഖ്യയുടെ അനുപാതത്തില്‍ അംഗരാജ്യങ്ങള്‍ക്ക് അംഗങ്ങളെ തെരഞ്ഞെടുത്ത് അയക്കാം.
  • പ്രസിഡന്റ് ഉള്‍പ്പെടെ നിലവില്‍ 751 അംഗങ്ങളാണ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഉള്ളത്.
  • ബ്രിട്ടന് നിലവില്‍ 73 അംഗങ്ങളാണ് പാര്‍ലമെന്റില്‍ ഉള്ളത്.
  • യൂറോ പൊതു നാണയമാണെങ്കിലും 19 രാജ്യങ്ങളേ ഇത് പൂര്‍ണമായും സ്വീകരിച്ചിട്ടുള്ളൂ.
  • ഈ രാജ്യങ്ങള്‍ യൂറോ സോണ്‍ രാജ്യങ്ങള്‍ എന്നറിയപ്പെടുന്നു.
  • ബ്രിട്ടന്‍ യൂറോ സോണിന് പുറത്താണ്.
  • അംഗരാജ്യങ്ങിലെ പൗരന്‍മാര്‍ക്ക് സ്വതന്ത്രസഞ്ചാരം അനുവദിക്കുന്ന രാജ്യങ്ങള്‍ ഷെന്‍കണ്‍ രാജ്യങ്ങള്‍ എന്നറിയപ്പെടുന്നു.
  • ബ്രിട്ടന്‍ ഷെന്‍കണ്‍ ഇതരരാജ്യമാണ്
Follow Us:
Download App:
  • android
  • ios