Asianet News MalayalamAsianet News Malayalam

തമിഴ്നാട്ടില്‍ താമസിച്ച് മോഷ്ടിക്കാന്‍ മാത്രം കേരളത്തിലെത്തുന്ന മലയാളിക്കള്ളന്‍ പിടിയില്‍

 പെരിന്തല്‍മണ്ണയില്‍ വ്യാപാരസ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മോഷണത്തിനായി വീണ്ടും പെരിന്തല്‍മണ്ണയിലെത്തിയപ്പോഴാണ് പിടിയിലായത്.

Thief Arrest Malappuram
Author
Perinthalmanna, First Published Nov 13, 2018, 1:17 AM IST

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ വ്യാപാരസ്ഥാപനങ്ങളുടെ പൂട്ട് പൊളിച്ച് മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. മോഷണത്തിനായി വീണ്ടും പെരിന്തല്‍മണ്ണയിലെത്തിയപ്പോഴാണ് പിടിയിലായത്.

മലപ്പുറം തിരൂരങ്ങാടി സ്വദേശി വാടക്കല്‍ ഉമ്മറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്തുള്ള ബേക്കറിയിലും പലചരക്ക് കടയിലുമാണ് മോഷണ ശ്രമം നടത്തിയത്. കടയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്നിരുന്നു. ഉടമസ്ഥര്‍ കടയില്‍ പണം സൂക്ഷിച്ചിരുന്നില്ല.  അതിനാലാണ് പണം കവരാനുള്ള ഉമ്മറിന്റെ ശ്രമം പരാജയപ്പെട്ടത്.

സമീപത്തെ കടകളിലെ സിസിടിവിയില്‍  മോഷണശ്രമത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ ഉമ്മറിനെ അന്ന് തന്നെ പെരിന്തല്‍മണ്ണ പൊലീസ് തിരിച്ചറിഞ്ഞതാണ്. ഇതിനിടെയാണ് മോഷണത്തിനായി പ്രതി വീണ്ടും പെരിന്തല്‍മണ്ണയിലെത്തിയെന്ന വിവരം കഴിഞ്ഞദിവസം പൊലീസിന് കിട്ടുന്നത്. തുടര്‍ന്ന് സി.ഐ. ടി.എസ്. ബിനുവിന്‍റെ നേതത്വത്തിലുള്ള പൊലീസ് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. നിലവില്‍ തമിഴ്നാട് ഈറോഡില്‍ വാടകക്ക് താമസിക്കുന്ന ഉമ്മര്‍ മോഷണത്തിനായി മാത്രമാണ് കേരളത്തിലെത്താറുള്ളതെന്ന് പൊലീസ് പറയുന്നു.

Follow Us:
Download App:
  • android
  • ios