Asianet News MalayalamAsianet News Malayalam

ട്രെയിനിന് മുന്നില്‍ ചാടി മൂന്ന് യുവാക്കാള്‍ ആത്മഹത്യ ചെയ്തു; കാരണം തൊഴിലില്ലായ്മയെന്ന് പ്രാഥമിക നിഗമനം

തങ്ങള്‍ ആറ് പേര്‍ ചേര്‍ന്നാണ് 20ന് വെെകുന്നേരം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിരുന്നതെന്ന് മരണപ്പെട്ട യുവാക്കളുടെ രണ്ട് സുഹൃത്തുക്കള്‍ മൊഴി നല്‍കി. തുടര്‍ന്ന് ട്രെയിന്‍ വന്നപ്പോള്‍ തങ്ങള്‍ രണ്ട് പേരും ചാടുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു

three friends commit suicide in rajasthan
Author
Jaipur, First Published Nov 22, 2018, 5:39 PM IST

ജയ്പൂര്‍: രാജസ്ഥാനിലെ ആള്‍വാറില്‍ മൂന്ന് യുവാക്കാള്‍ ഓടുന്ന ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ഇവരുടെ ഒപ്പം ആത്മഹത്യക്ക് ശ്രമിച്ച മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. യുവാക്കള്‍ ആത്മഹത്യ ചെയ്തതാണെന്നുള്ള നിഗമനത്തിലാണ് പൊലീസ്.

തൊഴില്‍ ലഭിക്കാത്തതിലുള്ള മാനസിക സംഘര്‍ഷമാണ് ആത്മഹത്യക്ക് പിന്നിലുള്ള കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. മനോജ് (24), സത്യനാരായണന്‍ മീണ (22), റിതുരാജ് (17) എന്നിവരാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഭിഷേക് മീണ (22)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തങ്ങള്‍ ആറ് പേര്‍ ചേര്‍ന്നാണ് 20ന് വെെകുന്നേരം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിരുന്നതെന്ന് മരണപ്പെട്ട യുവാക്കളുടെ രണ്ട് സുഹൃത്തുക്കള്‍ മൊഴി നല്‍കി. തുടര്‍ന്ന് ട്രെയിന്‍ വന്നപ്പോള്‍ തങ്ങള്‍ രണ്ട് പേരും ചാടുന്നതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു.

മനോജും സത്യനാരായണനും ബിരുദം നേടിയവരാണ്. ഋതുരാജ് ആദ്യവര്‍ഷ ബിഎ വിദ്യാര്‍ഥിയാണ്. തൊഴിലില്ലായ്മ മൂലം മാനസിക സമ്മര്‍ദം അനുഭവിച്ചിരുന്നതിനാലാണ് സുഹൃത്തക്കള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനമെടുത്തതെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിമെന്ന് അധികൃതര്‍ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios