Asianet News MalayalamAsianet News Malayalam

വയനാട്ടില്‍ ടൂറിസം മേഖലയില്‍ തകര്‍ച്ച; സാമ്പത്തികമേഖല പ്രതിസന്ധിയില്‍

വയനാട്ടില്‍ ടൂറിസം മേഖലയിലുണ്ടായ തകര്‍ച്ച ജില്ലയുടെ സാമ്പത്തിക മേഖലയെ തന്നെ പ്രതിസന്ധിയിലാക്കി. ഹോം സ്റ്റേകളും റിസോര്‍ട്ടുകളും പൂട്ടി. മുഴുവന് മേഖലകളിലും പ്രതിസന്ധി പ്രകടം

Tourism down in wayanad  Hotel owners and Merchandisers under crisis
Author
Wayanad, First Published Jan 13, 2019, 2:59 PM IST

വയനാട്: വയനാട്ടില്‍ ടൂറിസം മേഖലയിലുണ്ടായ തകര്‍ച്ച ജില്ലയുടെ സാമ്പത്തിക മേഖലയെ തന്നെ പ്രതിസന്ധിയിലാക്കി. വിനോദസഞ്ചാരികള്‍ വരാത്തതുമൂലമുള്ള നഷ്ടം താങ്ങാനാവത്തതിനാല്‍ നിരവധി റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പൂട്ടി. ജില്ലയിലെ മുഴുവന്‍ മേഖലകളിലും പ്രതിസന്ധി പ്രകടമാണ്

വയനാട്ടിലെ ജനസംഖ്യയില്‍ പ്രത്യക്ഷമായും പരോക്ഷമായും വിനോധസഞ്ചാരമേഖലയെ ഉപജീവനത്തിനായി ആശ്രയിക്കുന്നവര്‍ 15 ശതമാനത്തിലധികം വരും. മുഴുവന്‍ ആളുകളും നേരിടുന്നത് വലിയ പ്രതിസന്ധി. വിനോദസഞ്ചാരികളുടെ കുറവുമൂലം നാല് റിസോര്‍ട്ടുകള്‍ പൂട്ടി. ജില്ലയില്‍ 500 ലധികം ഹോ സ്റ്റെകളുണ്ട് ഇതില്‍ 74 എണ്ണം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ നിഗമനം.

പുല‍ര്‍ച്ചയെത്തി വൈകിട്ട് തിരികെ പോകുന്ന സഞ്ചാരികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളിലധികവും നഷ്ടം മൂലം നിര്‍ത്തി . മറ്റ് വ്യാപാരികള്‍ക്കും പറയാനുള്ളത് നഷ്ടത്തിന്‍റെ കണക്ക് മാത്രം. വിനോദസഞ്ചാരമേഖലക്കുണ്ടായ ഈ തകര്‍ച്ച പരിഹരിക്കാന്‍ കക്ഷി രാഷ്ട്രീയ ഭേതമന്യേയുള്ള കൂട്ടായ  ശ്രമമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുണ്ടായില്ലെങ്കില് വലിയ പ്രതിസന്ധിയാകും വരുകാലങ്ങളില്‍ വയനാട് നേരിടുക.

Follow Us:
Download App:
  • android
  • ios