Asianet News MalayalamAsianet News Malayalam

ട്രെയിന്‍ യാത്രയ്ക്കിടെ യുവാവിന്‍റെ ബൈബിള്‍ വായന: തീവ്രവാദിയെന്ന ഭീതിയില്‍ യാത്രക്കാര്‍

train commuters flee train in Bible panic
Author
First Published Oct 4, 2017, 3:14 PM IST

ലണ്ടന്‍: ട്രെയിന്‍ യാത്രയ്ക്കിടെ യുവാവ് ശബ്ദത്തില്‍ ബൈബിള്‍ വായിച്ചത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. ഇയാള്‍ തീവ്രവാദിയെന്ന് സംശയിച്ച് യാത്രക്കാര്‍ ബഹളം വയ്ക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് 12 മണിക്കൂര്‍ ടെയ്രിയന്‍ ഗതാഗതം താറുമാറായി. തിങ്കളാഴ്ച രാവിലെ 8.30 ആയിരുന്നു സംഭവം. ബിംബിള്‍ഡണ്‍ സ്റ്റേഷനില്‍ നിന്ന് സൗത്ത് വെസ്റ്റ് ലണ്ടന്‍ യാത്രയ്ക്കിടെയാണ് യുവാവ് ബൈബിള്‍ ഉച്ചത്തില്‍ വായിച്ചത്.

ബൈബിളിലെ മരണം ഒന്നിലും അവസാനിക്കുന്നില്ലെന്ന വരികളാണ് യാത്രക്കാരെ ആശങ്കയിലാഴ്ത്തിയത്. ഇതേ തുടര്‍ന്ന് യാത്രക്കാര്‍ അപായ ചങ്ങലില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തി. തുടര്‍ന്ന് തീവണ്ടിയില്‍ നിന്നും യാത്രക്കാര്‍ സ്വയം ഒഴിഞ്ഞു പോകുകയായിരുന്നു. ഷെപ്പേര്‍ട്ടണിനില്‍ നിന്ന് വാട്ടര്‍ ലൂമിനുമിടയ്ക്കായിരുന്നു സംഭവം. 

 മനുഷ്യന്‍റെ ബൈബിള്‍ വായനയില്ലാത്തത് കലഹത്തിനും തകര്‍ക്കത്തിനും കാരണമാകുന്നുവെന്ന് ഇയാള്‍ പറഞ്ഞു.  ജനങ്ങളെ പേടിപ്പിക്കുന്ന തരത്തിലുള്ള സംസാരമായിരുന്നു യുവാവിന്‍റെതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഇത്തരത്തിലുള്ള സംസാരം തുടര്‍ന്നപ്പോള്‍  ഇത്  നിര്‍ത്താന്‍ യാത്രക്കാരന്‍ പലതവണ ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. 

സംസാരം നിര്‍ത്തിയെങ്കിലും ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ യാത്രക്കാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍ന്നാണ് റെയില്‍ ഗതാഗതം പുനസ്ഥാപിച്ചത്. സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മറ്റ് സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് റെയില്‍ വേ പോലീസ് അറിയിച്ചു. 

Follow Us:
Download App:
  • android
  • ios