Asianet News MalayalamAsianet News Malayalam

ജനശതാബ്ദി എക്സ്പ്രസിൽ നിന്ന് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്

  • ജനശതാബ്ദി എക്സ്പ്രസിൽ നിന്ന് വീണ് യാത്രക്കാരന് ഗുരുതര പരിക്ക്
traveler seriously injured after falling from train

കൊച്ചി: ട്രെയിനിൽ നിന്ന് വീണ് യാത്രക്കാരന് ഗുരുതര പരിക്ക് . ജനശതാബ്ദി എക്സ്പ്രസിൽ നിന്ന് വീണ് തിരുവനന്തപുരം സ്വദേശി ബൈജുവിനാണ് പരിക്കേറ്റത്. ട്രെയിൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ ഭക്ഷണം വാങ്ങാൻ ഇയാൾ പുറത്തിറങ്ങിയിരുന്നു. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ തിരികെ കയറാൻ ശ്രമിക്കുന്നതിനിടെയിലാണ് അപകടമുണ്ടായത്. തലയിടിച്ച് ഇയാൾ വീഴുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
 

Follow Us:
Download App:
  • android
  • ios