Asianet News MalayalamAsianet News Malayalam

ട്രംപിന്റെ ദീപാവലി സന്ദേശ ട്വീറ്റ് വീണ്ടും വീണ്ടും തിരുത്തിയതിന്റെ കാരണമിതാണ്

ദീപാവലി ആഘോഷങ്ങളള്‍ക്കായി വൈറ്റ് ഹൗസില്‍ അവസരം നല്‍കിയെങ്കിലും ദീപാവലി ആഘോഷിക്കുന്ന ഭൂരിപക്ഷ സമൂഹത്തെ ഒഴിവാക്കിയുള്ള ട്വീറ്റിന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

Twitter calls out donald trump on diwali post
Author
New York, First Published Nov 14, 2018, 4:03 PM IST

ന്യൂയോര്‍ക്ക്: ദീപാവലി ആഘോഷങ്ങള്‍ കഴിഞ്ഞ് ഒരു ആഴ്ചയ്ക്ക് ശേഷം നടത്തിയ ദീപാവലി ആഘോഷത്തിന്റെ ട്വീറ്റ് പലവട്ടം തിരുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് ആദ്യ ട്വീറ്റില്‍ ട്രംപ് കുറിച്ചത് ഇതാണ്.

ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള സിഖുകാരും , ജൈനരും, ബുദ്ധമതക്കാര്‍ക്കും ദീപാവലി ആഘോഷിക്കാനായി ഒത്തു ചേരുന്നു. പുതുവര്‍ഷത്തെ ദീപം തെളിച്ച് സ്വീകരിക്കുന്നുവെന്നായിരുന്നു പരാമര്‍ശം. എന്നാല്‍ ട്വീറ്റില്‍ എവിടേയും ദീപാവലി ആഘോഷിക്കുന്ന ഹിന്ദുക്കളെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നില്ല. 

 

നിരവധി ഹിന്ദുക്കള്‍ ദീപാവലി ആഘോഷിക്കുന്ന അമേരിക്കയില്‍ ട്വീറ്റ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍ച്ചയായി. വിമര്‍ശനം ഉയര്‍ന്നതോടെ ട്വീറ്റ് നീക്കം ചെയ്ത് പുതിയ ട്വീറ്റ് ചെയ്തപ്പോഴും തെറ്റ് ആവര്‍ത്തിച്ചു. ഇതോടെ ലോകത്തിനറെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ട്രംപിന്റെ ട്വീറ്റിന് മറുപടിയുമായി എത്തി. 

ദീപാവലി ആഘോഷങ്ങളള്‍ക്കായി വൈറ്റ് ഹൗസില്‍ അവസരം നല്‍കിയെങ്കിലും ദീപാവലി ആഘോഷിക്കുന്ന ഭൂരിപക്ഷ സമൂഹത്തെ ഒഴിവാക്കിയുള്ള ട്വീറ്റിന് വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ദീപാവലി സന്ദേശത്തിലും ട്രംപിന് ട്വീറ്റിലെ പിഴവ് ആവര്‍ത്തിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളുടെ പെരുമഴയാണ്. 

Follow Us:
Download App:
  • android
  • ios