Asianet News MalayalamAsianet News Malayalam

ചികിത്സ കിട്ടാതെ ആദിവാസി മരിച്ച സംഭവം; രണ്ടു ഡോക്ടര്‍മാർക്ക് സസ്‌പെൻഷൻ

two doctors suspended for tribal man died in kozhikode medical college
Author
First Published Feb 26, 2018, 4:28 PM IST

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൃത്യമായ ചികിത്സ കിട്ടാതെ ആദിവാസി മരിച്ച സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാർക്ക് സസ്‌പെൻഷൻ. എല്ലുരോഗ വിഭാഗം  അസിസ്റ്റന്റ് പ്രൊഫസർ ഡോക്ടർ അരുൺ പ്രകാശ് , സർജറി വിഭാഗത്തിലെ സീനിയർ റെസിഡന്റ് ഡോ.വൈശാഖ് റെമിൻ എന്നിവർക്കാണ് സസ്‌പെൻഷൻ.

 പ്രാഥമിക അന്വേഷണ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടെടേതാണ് തീരുമാനം. ആ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടര്‍മാരാണിത്. നിലമ്പൂര്‍ പൂക്കോട്ട്പാടം ചേലോട് കോളനിയിലെ കണ്ടന്‍ (50) ആണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്.

തെങ്ങില്‍ നിന്ന് വീണ കണ്ടനെ ഉടനെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു. എന്നാല്‍ 3 മണിക്കൂറോളം അധികൃതരോ ഡോക്ടര്‍മാരോ  തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുക്കൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പായിരുന്നു സംഭവം.

Follow Us:
Download App:
  • android
  • ios