Asianet News MalayalamAsianet News Malayalam

ഹെലികോപ്റ്റര്‍ അപകടം: യുഎഇ സൈനികരുടെ മൃതദേഹം ഖബറടക്കി

UAE military chopper crashes in southern Yemen kills 4
Author
First Published Aug 13, 2017, 11:46 PM IST

ദുബായ്: യമനില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച യുഎഇ സൈനികരുടെ മൃതദേഹം ഖബറടക്കി. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന നാല് സൈനികരാണ് അപകടത്തില്‍ മരിച്ചത്. 

സാങ്കേതിക തകരാറുമൂലം ഇന്നലെ പുലര്‍ച്ചെ യമനിലെ ശബ്വ പ്രവിശ്യയിലാണ് സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. അപകടത്തില്‍ അറബ് സഖ്യസേനയുടെ ഭാഗമായി പ്രവര്‍ത്തിച്ച നാല് സൈനികര്‍ മരിച്ചു. അബുദാബ് അല്‍ബതീന്‍ വിമാനതാവളത്തിലെത്തിച്ച മൃതദേഹങ്ങള്‍ പ്രത്യേക സൈനിക ബഹുമതികളോടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് സ്വീകരിച്ചു. 

ക്യാപ്​റ്റൻ അഹ്​മദ്​ ഖലീഫ ആൽ ബലൂഷി, ഫസ്​റ്റ്​ ലെഫ്​റ്റനൻറ്​ പൈലറ്റ്​ ജാസിം സാലിഹ്​ ആൽ സആബി, വാറണ്ട്​ ഓഫിസർമാരായ മുഹമ്മദ്​ സഈദ്​ ആൽ ഹസ്സാനി, സാമിർ മുഹമ്മദ്​ മുറാദ്​ അബൂബക്കർ എന്നിവരാണ്​ മരിച്ചത്. സൈനികരുടെ മരണത്തിൽ സായുധസേന ജനറൽ കമാൻഡ്​ അനുശോചിച്ചു. 

റാസല്‍ഖൈമ, അജ്മാന്‍ അലൈന്‍ എന്നി എമിറേറ്റുകളിലെ പളഅളികളില്‍ നടന്ന മയ്യിത്ത് നമസ്കാരത്തില്‍ ഭരണാധികാരികളടക്കമുള്ളവര്‍ പങ്കെടുത്തു. യെമനിലെ ഹൂതികൾക്കെതിരെ 2015 മാർച്ചിലാണ്​ അറബ്​ സഖ്യസേന യുദ്ധം ആരംഭിച്ചത്​. 

Follow Us:
Download App:
  • android
  • ios